Learn GK 7
Statue of Unity എവിടെ സ്ഥിതി ചെയ്യുന്നു?
ഗുജറാത്ത് [സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇന്ത്യയുടെ ഏകീകരണത്തിന്റെ ശില്പികളിൽ ഒരാളുമായ സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ.597 അടി / 182 മീറ്റർ ഉയരം]
National Highway Authority of India
Sycophant എന്ന വാക്കിന്റെ അർത്ഥം?
സ്തുതിപാഠകൻ. [ഗ്രീക്കിൽ നിന്നും ഫ്രഞ്ചിലും അവിടെ നിന്നും ഇംഗ്ലീഷിലേയ്യും കൂടിയേറിയ വാക്ക് ]
Sand wich ഏത് രാജ്യത്തെ പട്ടണമാണ്?
ഇംഗ്ലണ്ട് .
സാഹിത്യത്തിലും വരയിലും യഥാക്രമം ലോക പ്രശസ്തി നേടിയ സഹോദങ്ങൾ?
R.K. നാരായൺ & R.K .ലക്ഷ്മൻ
ബാലഗംഗാധര തിലക് ബർമ്മയിലെ ജയിലിൽ വച്ച് രചിചഗ്രന്ഥം?
ശ്രീമത് ഭഗവത് ഗീതാ രഹസ്യ.[1915ൽ മറാഠിയിൽ രചിച ഈ ഗ്രന്ഥം ഗീതാരഹസ്യ എന്നും അറിയപ്പെടുന്നു.]
അശോക ചക്രവർത്തി ബുദ്ധമതം സ്വീകരിച്ചത് ഏത് യുദ്ധത്തിനു ശേഷം ?
കലിംഗ .
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക്?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. [SBI]
ചങ്ങമ്പുഴ കൃഷ്ണപിള്ള രചിച്ച ഏക നോവൽ?
കളിത്തോഴി .
മൈസൂർ കടുവ, ടിപ്പു സുൽത്താൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഭരണാധികാരി?
ഫത്തഹ് അലി ഖാൻ ടിപ്പു