സിലബസ് ഫുൾ മാറി എൽപി, യുപി അധ്യാപക പരീക്ഷ, സിലബസിൽ അടിമുടി മാറ്റം .
ഒട്ടേറെപ്പേർ കാത്തിരിക്കുന്ന എൽപി–യുപി സ്കൂൾ അധ്യാപക തസ്തികയിലേക്കുള്ള പരീക്ഷ വരാനിരിക്കുകയാണ്. ഏറ്റവുമൊടുവിൽ നടത്തിയ എൽപി– യുപി പരീക്ഷകൾക്കു നൽകിയിരുന്ന സിലബസിൽനിന്നു കാര്യമായ മാറ്റങ്ങളോടെയാണ് എൻസിഎ വിജ്ഞാപനങ്ങൾക്കുള്ള പരീക്ഷാ സിലബസ് വന്നത്. ഈ സിലബസ് തന്നെയാണു വരുന്ന എൽപി–യുപി പരീക്ഷകൾക്കും പ്രതീക്ഷിക്കേണ്ടത്. സോഷ്യൽ സയൻസിനും സയൻസിനും ഇപ്പോൾ മാർക്ക് കുറച്ചു. സിലബസിൽ ഇവയിൽനിന്നു വളരെ കുറച്ചു ഭാഗങ്ങൾ മാത്രമാണുള്ളത്. സോഷ്യൽ സയൻസിന് 5–10 ക്ലാസുകളിലെ എസ്സിഇആർടി പാഠപുസ്തകങ്ങളെ ആശ്രയിക്കാം. മാത്സ് ആൻഡ് മെന്റൽ എബിലിറ്റി പത്തിൽനിന്നു 15 മാർക്കിന്റേതായി…