PSC Exam Preparation: Solved Previous Questions in Malayalam
1. കേരള സംസ്ഥാനം രൂപം കൊണ്ടത് താഴെപ്പറയുന്നവയിൽ എന്തിന്റെ അടിസ്ഥാനത്തിലാണ്?
(A) വിസ്തൃതി
(B) പ്രദേശം
(C) ഭാഷ
(D) നദികൾ
Answer: (C)
2. ‘കുസാറ്റ്’ (CUSAT) ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്?
(A) കാർഷിക മേഖല
(B) വാണിജ്യം
(C) വാന നിരീക്ഷണം
(D) ശാസ്ത്ര സാങ്കേതിക മേഖല
Answer: (D)
3. ‘ഹംപി’ ഏത് സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു?
(A) വിജയനഗരം
(B) മുഗൾ
(C) മൈസൂർ
(D) മറാത്താ
Answer: (A)
4. ഇന്ത്യയിൽ ആയിരം രൂപ നോട്ടുകൾ പിൻവലിച്ച തീയതി?
(A) 2016 ഒക്ടോബർ 8
(B) 2016 നവംബർ 8
(C) 2016 ഒക്ടോബർ 6
(D) 2016 നവംബർ 6
Answer: (B)
5. താഴെപ്പറയുന്നവയിൽ മൗലികാവകാശങ്ങളിൽ പെടാത്തത് ഏത്?
(A) സ്വത്ത് സമ്പാദിക്കുന്നതിനുള്ള അവകാശം
(B) സ്വാതന്ത്ര്യത്തിനുള്ള അവകാശം
(C) ചൂഷണത്തിനെതിരെയുള്ള അവകാശം
(D) മത സ്വാതന്ത്ര്യത്തിനുള്ള അവകാശം
Answer: (A)
6. ഇന്ത്യൻ ആസൂത്രണ കമ്മീഷന്റെ പ്രഥമ അധ്യക്ഷൻ ആരായിരുന്നു?
(A) മൊണ്ടേഗ് സിംഗ് അലുവാലിയ
(B) ഡോ. രാജേന്ദ്ര പ്രസാദ്
(C) ജവഹർലാൽ നെഹ്റു
(D) നരേന്ദ്ര മോദി
Answer: (C)
7. 1947-ന് മുമ്പ് ഇന്ത്യൻ ദേശീയ പതാകയിലെ ചിഹ്നം ഏതായിരുന്നു?
(A) അശോക ചക്രം
(B) ചർക്ക
(C) തീപ്പന്തം
(D) അശോക സ്തംഭം
Answer: (B)
8. വിവരാവകാശ നിയമം നിലവിൽ വന്നത് ഏത് വർഷം?
(A) 2006
(B) 2008
(C) 2002
(D) 2005
Answer: (D)
9. കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം ഏത്?
(A) കുമരകം
(B) പറമ്പിക്കുളം
(C) ബാണാസുര സാഗർ
(D) തട്ടേക്കാട്
Answer: (D)
10. തെന്മല അണക്കെട്ട് സ്ഥിതി ചെയ്യുന്നത് എവിടെ?
(A) പരപ്പാർ
(B) കുളത്തൂപ്പുഴയാർ
(C) കഴുതുരുട്ടിയാർ
(D) ശെന്തുരുണിയാർ
Answer: (A)
11. സാധുജന പരിപാലന സംഘത്തിന്റെ സ്ഥാപകൻ ആര്?
(A) ശ്രീനാരായണഗുരു
(B) കെ. കേളപ്പൻ
(C) അയ്യങ്കാളി
(D) ടി. കെ. മാധവൻ
Answer: (C)
12. ലോക കാലാവസ്ഥാ ദിനം ഏത് ദിവസം?
(A) മാർച്ച് 22
(B) മാർച്ച് 23
(C) മാർച്ച് 21
(D) മാർച്ച് 24
Answer: (B)
13. സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ആരായിരുന്നു?
(A) ജസ്റ്റീസ് ശ്രീദേവി
(B) ജസ്റ്റീസ് ലൈലാ സേത്ത്
(C) ജസ്റ്റീസ് ഫാത്തിമാബീവി
(D) ജസ്റ്റീസ് ബാനുമതി
Answer: (C)
14. കേരളത്തിൽ അവസാനമായി പൊതു തിരഞ്ഞെടുപ്പ് നടന്ന തീയതി?
(A) 2016 മെയ് 16
(B) 2016 മെയ് 26
(C) 2016 മെയ് 20
(D) 2016 മെയ് 22
Answer: (A)
15. ചെന്നൈ ആസ്ഥാനമായ റെയിൽവേ മേഖല ഏത്?
(A) പൂർവ്വ റെയിൽവേ
(B) ഉത്തര റെയിൽവേ
(C) ദക്ഷിണ-പൂർവ്വ റെയിൽവേ
(D) ദക്ഷിണ റെയിൽവേ
Answer: (D)
16. വാർധാ വിദ്യാഭ്യാസ പദ്ധതിയുടെ അടിസ്ഥാനം എന്ത്?
(A) പ്രാഥമിക വിദ്യാഭ്യാസം
(B) തൊഴിലധിഷ്ഠിത വിദ്യാഭ്യാസം
(C) ഉന്നത വിദ്യാഭ്യാസം
(D) സാങ്കേതിക വിദ്യാഭ്യാസം
Answer: (B)
17. പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചത് ആരുടെ ഭരണകാലത്താണ്?
(A) ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ
(B) മാർത്താണ്ഡ വർമ്മ
(C) റാണി ഗൗരി ലക്ഷ്മിഭായി
(D) ശ്രീ ഉത്രാടംതിരുനാൾ രാമവർമ്മ
Answer: (A)
18. താഴെപ്പറയുന്നവയിൽ ആരാണ് കുഞ്ഞാലി മരയ്ക്കാർ?
(A) സാമൂതിരിയുടെ കപ്പിത്താൻ
(B) സാമൂതിരിയുടെ നാവിക തലവൻ
(C) സാമൂതിരിയുടെ കാര്യസ്ഥൻ
(D) സാമൂതിരിയുടെ കരസേനാ തലവൻ
Answer: (B)
19. ഭഗത് സിംഗിനെ തൂക്കിലേറ്റിയത് എവിടെയായിരുന്നു?
(A) കാൺപൂർ ജയിൽ
(B) ഡൽഹി സെൻട്രൽ ജയിൽ
(C) ലാഹോർ സെൻട്രൽ ജയിൽ
(D) മീററ്റ് ജയിൽ
Answer: (C)
20. താഴെപ്പറയുന്ന കായിക ഇനങ്ങളിൽ ഏതുമായി ബന്ധപ്പെട്ടയാളാണ് പി. ആർ. ശ്രീജേഷ്?
(A) ടെന്നീസ്
(B) ക്രിക്കറ്റ്
(C) ഫുട്ബാൾ
(D) ഹോക്കി
Answer: (D)
21. ഐക്യ കേരളത്തിലെ ആദ്യ നിയമസഭാ സമ്മേളനം നടന്നത് എന്ന്?
(A) 1956 നവംബർ 1
(B) 1957 ഏപ്രിൽ 17
(C) 1957 ജനുവരി 12
(D) 1957 ഏപ്രിൽ 27
Answer: (D)
22. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം ഏത്?
(A) പാമ്പൻ പാലം
(B) ഹൗറാ പാലം
(C) ഭൂപെൻ ഹസാരിക പാലം
(D) സേതു ബന്ധൻ
Answer: (C)
23. കേരളത്തിലെ ദേശീയ ജലപാത ഏത്?
(A) കൊച്ചി – ബോംബെ
(B) കൊല്ലം – കോട്ടപ്പുറം
(C) കൊല്ലം – തിരുമംഗലം
(D) പരവൂർ – കുമരകം
Answer: (B)
24. ഗാന്ധിജിയുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സമരം ഏത്?
(A) ചമ്പാരൻ കർഷക സമരം
(B) ബോംബെ തുണിമിൽ സമരം
(C) നിസ്സഹകരണ സമരം
(D) ഖഡയിലെ കർഷക സമരം
Answer: (A)
25. പാരമ്പര്യ കലാരൂപങ്ങളുടെ വികാസത്തിനായി ദേശീയ സമരകാലത്ത് കേരളത്തിൽ ആരംഭിച്ച പ്രസ്ഥാനം ഏത്?
(A) കേരള ലളിതകലാ അക്കാദമി
(B) കേരള കലാമണ്ഡലം
(C) കേരള ഫോക്ലോർ അക്കാദമി
(D) കേരള പീപ്പിൾസ് ആർട്സ് ക്ലബ്ബ്
Answer: (B)
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.