ഇന്ത്യൻ സ്വാതന്ത്ര്യം – 1947

Indian flag raised during an Independence Day ceremony at Delhi’s Red Fort A ceremonial flag raising at Delhi’s Red Fort commemorates India’s independence on August 15, 1947.

ഇന്ത്യ സ്വതന്ത്രമാകുന്നു: 1947

1947-ൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള അവസാന രാഷ്ട്രീയ നടപടികൾ ആരംഭിച്ചു. ലോർഡ് മൗണ്ട്ബാറ്റൺ ഇന്ത്യയുടെ അവസാന വൈസ്രോയിയായി നിയമിതനായി.

1947 ജൂൺ 3-ന് മൗണ്ട്ബാറ്റൺ പ്ലാൻ അവതരിപ്പിച്ചു. ഇന്ത്യയെ വിഭജിച്ച് ഇന്ത്യയും പാകിസ്താനും എന്നിങ്ങനെ രണ്ട് രാജ്യങ്ങൾ രൂപീകരിക്കാനുള്ള പദ്ധതിയായിരുന്നു ഇത്.

ജൂലൈ 1947-ൽ Indian Independence Act ബ്രിട്ടീഷ് പാർലമെന്റ് പാസാക്കി. ബംഗാളിന്റെയും പഞ്ചാബിന്റെയും വിഭജനത്തിനായി സിറിൽ റാഡ്ക്ലിഫിന്റെ നേതൃത്വത്തിൽ അതിർത്തി കമ്മിഷൻ രൂപീകരിച്ചു.

1947 ആഗസ്റ്റ് 14-ന് പാകിസ്താനും ആഗസ്റ്റ് 15-ന് ഇന്ത്യയും സ്വതന്ത്ര രാജ്യങ്ങളായി.

നീണ്ട 90 വർഷത്തോളം നീണ്ട രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, വിപ്ലവ പോരാട്ടങ്ങളുടെ ഫലമായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യം. 1857-ലെ കലാപത്തിൽ നിന്ന് ആരംഭിച്ച പ്രതിരോധം കോൺഗ്രസിന്റെ രൂപീകരണം, സ്വദേശി പ്രസ്ഥാനം, ഗാന്ധിയൻ സത്യാഗ്രഹങ്ങൾ, വിപ്ലവ പ്രസ്ഥാനങ്ങൾ, ക്വിറ്റ് ഇന്ത്യാ സമരം, INA, നാവിക കലാപം തുടങ്ങിയ നിരവധി ഘട്ടങ്ങളിലൂടെ വളർന്ന് 1947-ൽ സ്വാതന്ത്ര്യത്തിലെത്തി.




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *