നിസ്സഹകരണ പ്രസ്ഥാനം – 1920-22

Protesters holding Non-Cooperation Movement 1920–1922, Swadeshi, and Quit India signs Protesters gather around a bonfire during a dramatized 1920–1922 Non-Cooperation Movement demonstration.

ഉപ്പുസത്യാഗ്രഹവും സിവിൽ നിയമലംഘന പ്രസ്ഥാനവും: 1930 മുതൽ 1934 വരെ

1930 ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ നിർണായക വർഷമായിരുന്നു. മാർച്ച് 12-ന് ഗാന്ധിജി സബർമതി ആശ്രമത്തിൽ നിന്ന് ദണ്ഡിയിലേക്ക് ഉപ്പുസത്യാഗ്രഹ യാത്ര ആരംഭിച്ചു.

ഏപ്രിൽ 6-ന് ദണ്ഡി കടപ്പുറത്ത് ഉപ്പ് നിർമ്മിച്ച് ബ്രിട്ടീഷ് ഉപ്പ് നിയമം ഗാന്ധിജി ലംഘിച്ചു. ഇതോടെ സിവിൽ നിയമലംഘന പ്രസ്ഥാനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു.

1931-ൽ ഭഗത് സിങ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർ വധിക്കപ്പെട്ടു. അതേ വർഷം ഗാന്ധി-ഇർവിൻ കരാർ നടന്നു. രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാൻ കോൺഗ്രസ് സമ്മതിക്കുകയും സിവിൽ നിയമലംഘന പ്രസ്ഥാനം താൽക്കാലികമായി നിർത്തുകയും ചെയ്തു.

1932-ൽ റാംസേ മക്‌ഡൊണാൾഡ് Communal Award പ്രഖ്യാപിച്ചു. ഇതിനെ തുടർന്ന് ഗാന്ധിജിയും ഡോ. ബി.ആർ. അംബേദ്കറും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം പൂനാ കരാർ ഉണ്ടായി.

1934-ൽ സിവിൽ നിയമലംഘന പ്രസ്ഥാനം അവസാനിപ്പിച്ചു. ആചാര്യ നരേന്ദ്രദേവും ജയപ്രകാശ് നാരായണും ഉൾപ്പെടെയുള്ള നേതാക്കൾ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചു.




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *