Kerala PSC Previous Year Solved Questions – Malayalam
1. രാസോർജ്ജം വൈദ്യുതോർജ്ജമാക്കുന്ന ഉപകരണം ഏത്?
(A) മോട്ടോർ
(B) ജനറേറ്റർ
(C) ബാറ്ററി
(D) ബൾബ്
Answer: (C)
2. മൂലകങ്ങളുടെ വർഗ്ഗീകരണത്തിൽ ‘ത്രികങ്ങൾ’ എന്ന ആശയം മുന്നോട്ടുവച്ച ശാസ്ത്രജ്ഞൻ ആര്?
(A) മോസ്ലി
(B) ന്യൂലാൻഡ്സ്
(C) ഡോബറൈനർ
(D) മെൻഡലിയേഫ്
Answer: (C)
3. ബലത്തിന്റെ യൂണിറ്റ് ഏത്?
(A) വാട്ട്
(B) ന്യൂട്ടൺ
(C) ഹെർട്സ്
(D) ജൂൾ
Answer: (B)
4. ഇരുമ്പിന്റെ അയിര് ഏത്?
(A) ഹേമറ്റൈറ്റ്
(B) ബോക്സൈറ്റ്
(C) ഇൽമനൈറ്റ്
(D) മോണോസൈറ്റ്
Answer: (A)
5. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം ഏത്?
(A) ബുധൻ
(B) ഭൂമി
(C) ചൊവ്വ
(D) വ്യാഴം
Answer: (D)
6. ഉത്തരായന രേഖ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?
(A) രാജസ്ഥാൻ
(B) ഗുജറാത്ത്
(C) ബിഹാർ
(D) മഹാരാഷ്ട്ര
Answer: (B)
7. ടാറ്റാ അയൺ ആൻഡ് സ്റ്റീൽ കമ്പനി സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
(A) മുംബൈ
(B) ദുർഗാപൂർ
(C) ജാംഷെഡ്പൂർ
(D) ഭിലായ്
Answer: (C)
8. ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം എവിടെയാണ്?
(A) ചെന്നൈ
(B) മുംബൈ
(C) കൊച്ചി
(D) വിശാഖപട്ടണം
Answer: (A)
9. ഏറ്റവും നീളം കൂടിയ ഉപദ്വീപീയ നദി ഏത്?
(A) മഹാനദി
(B) ഗോദാവരി
(C) കൃഷ്ണ
(D) കാവേരി
Answer: (B)
10. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്നത് ഏത്?
(A) പഴശ്ശി വിപ്ലവം
(B) ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം
(C) 1857-ലെ വിപ്ലവം
(D) കുറിച്യർ കലാപം
Answer: (C)
11. ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യത്തെ സത്യാഗ്രഹം ഏത്?
(A) അഹമ്മദാബാദ്
(B) ചമ്പാരൻ
(C) കാൺപൂർ
(D) വാരണാസി
Answer: (B)
12. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രഥമ സമ്മേളനം നടന്ന സ്ഥലം ഏത്?
(A) ബോംബെ
(B) ലാഹോർ
(C) ലക്നൗ
(D) പാറ്റന
Answer: (A)
13. സംസ്ഥാന പുനഃസംഘടനാ കമ്മീഷനിലെ അംഗമായിരുന്ന വ്യക്തി ആര്?
(A) പോറ്റി ശ്രീരാമലു
(B) സർദാർ കെ. എം. പണിക്കർ
(C) സി. ആർ. ദാസ്
(D) ജവഹർലാൽ നെഹറു
Answer: (B)
14. കേരളത്തിൽ ഉപ്പുസത്യാഗ്രഹം നടന്ന സ്ഥലം ഏത്?
(A) വയലാർ
(B) തലശ്ശേരി
(C) പുന്നപ്ര
(D) പയ്യന്നൂർ
Answer: (D)
15. മലബാർ ലഹളയുമായി ബന്ധപ്പെട്ട സംഭവം ഏത്?
(A) ചൗരി ചൗരാ സംഭവം
(B) ജാലിയൻ വാലാബാഗ് കൂട്ടക്കൊല
(C) വാഗൺ ട്രാജഡി
(D) ഖിലാഫത്ത് പ്രസ്ഥാനം
Answer: (C)
16. കേരള നവോത്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്നത് ആര്?
(A) ചട്ടമ്പി സ്വാമികൾ
(B) ശ്രീനാരായണഗുരു
(C) അയ്യങ്കാളി
(D) വി. ടി. ഭട്ടതിരിപ്പാട്
Answer: (B)
17. ‘കേരളഗാന്ധി’ എന്നറിയപ്പെടുന്നത് ആര്?
(A) മന്നത്ത് പത്മനാഭൻ
(B) എ. കെ. ഗോപാലൻ
(C) കെ. കേളപ്പൻ
(D) വക്കം അബ്ദുൾ ഖാദർ മൗലവി
Answer: (C)
18. താഴെ കൊടുത്തിരിക്കുന്നവയിൽ മൗലികാവകാശങ്ങളിൽപ്പെടാത്തത് ഏത്?
(A) സ്വാതന്ത്ര്യത്തിനുള്ള അവകാശം
(B) സമത്വത്തിനുള്ള അവകാശം
(C) മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
(D) തുല്യ ജോലിക്ക് തുല്യ വേതനം
Answer: (D)
19. ഇന്ത്യൻ ഭരണഘടനയുടെ ശിൽപി എന്നറിയപ്പെടുന്നത് ആര്?
(A) ഡോ. ബി. ആർ. അംബേദ്കർ
(B) ബി. എൻ. റാവു
(C) ഡോ. രാജേന്ദ്ര പ്രസാദ്
(D) നന്ദലാൽ ബോസ്
Answer: (A)
20. ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന വർഷം ഏത്?
(A) 2010
(B) 2001
(C) 2005
(D) 2008
Answer: (C)
21. ദേശീയതലത്തിൽ അഴിമതി തടയുന്നതിനായി നിലവിൽ വന്ന സ്ഥാപനം ഏത്?
(A) ലോകായുക്ത
(B) ലോക്പാൽ
(C) ഓംബുഡ്സ്മാൻ
(D) കസ്റ്റംസ്
Answer: (B)
22. ഇന്ത്യ ഭരണഘടനാ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്?
(A) ഓഗസ്റ്റ് 15
(B) ജനുവരി 26
(C) സെപ്റ്റംബർ 5
(D) നവംബർ 26
Answer: (D)
23. കേന്ദ്ര റെയിൽവേ മന്ത്രി ആരായിരുന്നു?
(A) അരുൺ ജെയ്റ്റ്ലി
(B) സുരേഷ് പ്രഭു
(C) രാം വിലാസ് പാസ്വാൻ
(D) രാജ്നാഥ് സിംഗ്
Answer: (B)
24. കെ. ആർ. മീരയ്ക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ഏത്?
(A) അയൽക്കാർ
(B) താളം
(C) സ്ത്രീ
(D) ആരാച്ചാർ
Answer: (D)
25. ഇലക്ട്രോണിക് സാങ്കേതികവിദ്യയുടെ ഭരണരംഗത്തെ ഉപയോഗം അറിയപ്പെടുന്നത് എന്ത് പേരിലാണ്?
(A) ഇ-ബാങ്കിംഗ്
(B) ഇ-ഗവേണൻസ്
(C) ഇ-കോമേഴ്‌സ്
(D) ഇ-വേൾഡ്
Answer: (B)
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.