Kerala PSC Sports and Awards Questions and Answers
An illustrated Kerala PSC quiz presents sports and awards questions with their answers.
Kerala PSC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് CrPC, Indian Evidence Act, NDPS Act, Kerala Police Act, IPC തുടങ്ങിയ പ്രധാന നിയമവിഷയങ്ങളിൽ നിന്നുള്ള 10 പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും ഇതാ. പരീക്ഷാ തയ്യാറെടുപ്പിനും quick revision-നും ഈ ചോദ്യങ്ങൾ സഹായിക്കും.
1. ഒരു പോലീസ് ഉദ്യോഗസ്ഥന് വാറന്റ് കൂടാതെ അറസ്റ്റ് ചെയ്തയാളെ മജിസ്ട്രേറ്റിന്റെ ഉത്തരവ് കൂടാതെ തടങ്കലിൽ വയ്ക്കാവുന്ന ഉയർന്ന സമയപരിധി എത്രയാണ്?
(A) 24 മണിക്കൂർ
(B) 15 ദിവസം
(C) 10 വർഷമോ അതിൽ കൂടുതലോ തടവുശിക്ഷ ലഭിക്കാൻ സാധ്യതയുള്ള കുറ്റം ചെയ്തയാളെ 90 ദിവസം
(D) 10 വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാൻ സാധ്യതയുള്ള കുറ്റം ചെയ്തയാളെ 60 ദിവസം
ഉത്തരം: (A) 24 മണിക്കൂർ
2. സാക്ഷികളായി കോടതിയിൽ വിളിപ്പിക്കാൻ സാധിക്കാത്ത വ്യക്തികളുടെ പ്രസ്താവനകൾ തെളിവായി കോടതി കണക്കാക്കുന്നത് ഏതൊക്കെ സാഹചര്യങ്ങളിലാണ്?
- പ്രസ്താവന അത് ചെയ്യുന്ന ആളുടെ ധനപരമോ ഉടമയെന്ന നിലയിലോ ഉള്ള താൽപര്യത്തിന് എതിരാവുമ്പോൾ.
- പോലീസ് തടങ്കലിൽ വച്ച് നടത്തുന്ന കുറ്റസമ്മതം.
- പ്രസ്താവന ബന്ധുത്വത്തിന്റെ അസ്തിത്വത്തെ സംബന്ധിച്ചതായാൽ.
- പ്രസ്താവനകൾ വാദതടസ്സമാവുമ്പോൾ.
(A) എല്ലാ പ്രസ്താവനകളും ശരിയാണ്
(B) പ്രസ്താവനകൾ (1), (3), (4) ശരിയാണ്
(C) പ്രസ്താവനകൾ (2), (3), (4) ശരിയാണ്
(D) പ്രസ്താവനകൾ (3) ഉം (4) ഉം ഒഴികെയുള്ളവ ശരിയാണ്
ഉത്തരം: (B) പ്രസ്താവനകൾ (1), (3), (4) ശരിയാണ്
3. ഒരു സ്വകാര്യ വ്യക്തിക്ക് നിയമപ്രകാരം മറ്റൊരാളെ അറസ്റ്റ് ചെയ്യാവുന്ന സാഹചര്യങ്ങൾ ഏതെല്ലാമാണ്?
(A) ജാമ്യം അനുവദിക്കേണ്ടതല്ലാത്തതും വാറണ്ട് കൂടാതെ പോലീസിന് നേരിട്ട് അറസ്റ്റ് ചെയ്യാവുന്നതുമായ ഒരു കുറ്റം തന്റെ സാന്നിധ്യത്തിൽ നടന്നാൽ
(B) ജാമ്യത്തിന് അർഹതയുള്ളതും പോലീസിന് വാറണ്ട് കൂടി മാത്രം അറസ്റ്റ് ചെയ്യാവുന്നതുമായ ഒരു കുറ്റം സാന്നിധ്യത്തിൽ നടന്നാൽ
(C) ഗുരുതരമായ ഏതു കുറ്റം നടന്നാലും ബലപ്രയോഗം കൂടാതെ അറസ്റ്റ് ചെയ്യാവുന്നതാണ്
(D) ജാമ്യം ലഭിക്കാവുന്നതും പോലീസിന് നേരിട്ട് അറസ്റ്റ് ചെയ്യാവുന്നതുമായ കുറ്റം സാന്നിധ്യത്തിൽ നടന്നാൽ
ഉത്തരം: (A) ജാമ്യം അനുവദിക്കേണ്ടതല്ലാത്തതും വാറണ്ട് കൂടാതെ പോലീസിന് നേരിട്ട് അറസ്റ്റ് ചെയ്യാവുന്നതുമായ കുറ്റം സാന്നിധ്യത്തിൽ നടന്നാൽ
4. ഇന്ത്യൻ തെളിവ് നിയമപ്രകാരം താഴെ പറയുന്നതിൽ ഏത് കുറ്റസമ്മതമാണ് സ്വീകാര്യമായത്?
- ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തടങ്കലിൽ വച്ച് നടത്തുന്നത്
- മാപ്പുസാക്ഷിയാക്കാമെന്ന വ്യവസ്ഥയിൽ പോലീസ് കസ്റ്റഡിയിൽ വച്ച് നടത്തുന്നത്
- മജിസ്ട്രേറ്റിന് മുമ്പാകെ നടത്തുന്നത്
- പോലീസ് തടങ്കലിൽ വച്ച് നടത്തിയ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും വസ്തുത കണ്ടെത്തിയിട്ടുണ്ടെങ്കിൽ
(A) (1), (2), (3) ശരിയാണ്
(B) (2), (3) ശരിയാണ്
(C) (3), (4) ശരിയാണ്
(D) എല്ലാ പ്രസ്താവനകളും ശരിയാണ്
ഉത്തരം: (C) (3), (4) ശരിയാണ്
5. വിചാരണ നടത്തുന്നതിൽ കോടതിക്കുള്ള അധികാരിതയെ സംബന്ധിച്ച താഴെ പറയുന്നവയിൽ ശരിയായത് തിരഞ്ഞെടുക്കുക.
- കുറ്റകൃത്യം തുടരുന്ന ഒന്നായിരിക്കുകയും ഒന്നിലധികം തദ്ദേശ പ്രദേശങ്ങളിൽ വച്ച് തുടരുകയും ചെയ്യുന്നതാണെങ്കിൽ തദ്ദേശ പ്രദേശങ്ങളിൽ അധികാരിതയുള്ള ഏതു കോടതിക്കും വിചാരണ ചെയ്യാം.
- കക്ഷിയുടെ അപേക്ഷയിൻമേൽ ഏതു കുറ്റവും ഏതു കോടതിയിലും വിചാരണ ചെയ്യാം.
- കുറ്റം ചെയ്തത് ഒരു കോടതിയുടെ പരിധിയിലും അതിന്റെ അനന്തരഫലം ഉണ്ടായത് വേറെ കോടതിയുടെ പരിധിയിലും ആണെങ്കിൽ, കുറ്റം ചെയ്ത പ്രദേശത്തിന്റെ അധികാരിതയുള്ള കോടതിയിൽ മാത്രമേ വിചാരണ ചെയ്യാവൂ.
- ആളെ തട്ടിക്കൊണ്ടുപോകുന്ന കുറ്റത്തിന്റെ വിചാരണ, അയാളെ ഒളിപ്പിച്ചുവച്ച സ്ഥലത്തെ കോടതിയിൽ നടത്താവുന്നതാണ്.
(A) എല്ലാ പ്രസ്താവനകളും ശരിയാണ്
(B) (3) ഉം (4) ഉം ശരിയാണ്
(C) (1) ഉം (2) ഉം ശരിയാണ്
(D) (1) ഉം (4) ഉം ശരിയാണ്
ഉത്തരം: (D) (1) ഉം (4) ഉം ശരിയാണ്
6. താഴെ പറയുന്നതിൽ ഏത് അവകാശമാണ് ഒരു പൗരന് പോലീസ് സ്റ്റേഷനിൽ പ്രാപ്തമായിട്ടുള്ളത്?
- ഒരു പ്രത്യേക വ്യക്തി പോലീസ് കസ്റ്റഡിയിൽ ഉണ്ടോ എന്ന് അറിയാൻ.
- എല്ലാ കേസുകളിലും സ്റ്റേഷൻ ജാമ്യം ലഭിക്കുന്നതിന് അവകാശമുണ്ട്.
- സ്ത്രീകൾക്ക് സ്വകാര്യതയോടെ പരാതി നൽകാൻ.
- പരാതി നൽകിയതിന്റെ കൈപ്പറ്റ് രസീത് ലഭിക്കാൻ.
(A) (1), (2), (3), (4) ശരിയാണ്
(B) (1), (2), (4) ശരിയാണ്
(C) (1), (3), (4) ശരിയാണ്
(D) (2), (3), (4) ശരിയാണ്
ഉത്തരം: (C) (1), (3), (4) ശരിയാണ്
7. വലിയ അളവിൽ മയക്കുമരുന്ന് കടത്തുന്നതിന് ആവർത്തിച്ച് ശിക്ഷ ലഭിച്ചിട്ടുള്ള വ്യക്തി വീണ്ടും അതേ കുറ്റം ചെയ്താൽ, സെക്ഷൻ 31A പ്രകാരം NDPS നിയമത്തിൽ അനുശാസിക്കുന്ന ശിക്ഷ എന്താണ്?
(A) ജീവപര്യന്തം തടവ്
(B) 10 വർഷം വരെ കഠിന തടവ്
(C) വധശിക്ഷ
(D) 7 വർഷം തടവ്
ഉത്തരം: (C) വധശിക്ഷ
8. പോലീസിന്റെ കൃത്യനിർവഹണത്തിന് സഹായകമാവുന്നതിനായി കമ്മ്യൂണിറ്റി സമ്പർക്ക സമിതികൾ രൂപീകരിക്കുന്നതിനെക്കുറിച്ച് ഏത് നിയമമാണ് പ്രതിപാദിക്കുന്നത്?
(A) വകുപ്പ് 64, പോലീസ് ആക്ട്
(B) വകുപ്പ് 50, പോലീസ് ആക്ട്
(C) വകുപ്പ് 64, ക്രിമിനൽ നടപടി ക്രമം
(D) വകുപ്പ് 50, ക്രിമിനൽ നടപടി ക്രമം
ഉത്തരം: (A) വകുപ്പ് 64, പോലീസ് ആക്ട്
9. ഒരു കളവ് ചെയ്യണമെന്ന സ്വന്തം ഇഷ്ടപ്രകാരം മനഃപൂർവ്വമായി ആർക്കെങ്കിലും മരണം ഉണ്ടാക്കുന്ന കുറ്റം ഏതാണ്?
(A) കവർച്ച
(B) മോഷണം
(C) കഠിന ദേഹോപദ്രവം
(D) ഭയപ്പെടുത്തി അപഹരിക്കൽ
ഉത്തരം: (A) കവർച്ച
10. പോലീസ് ആക്ട് പ്രകാരം സ്പെഷ്യൽ പോലീസ് ഓഫീസറായി താൽക്കാലിക നിയമനത്തിന് പരിഗണിക്കപ്പെടാവുന്ന വ്യക്തിയുടെ പ്രായപരിധി:
(A) 21 വയസ് മുതൽ 60 വയസ് വരെ
(B) 18 വയസ് മുതൽ 60 വയസ് വരെ
(C) 21 വയസ് മുതൽ 55 വയസ് വരെ
(D) 18 വയസ് മുതൽ 55 വയസ് വരെ
ഉത്തരം: (B) 18 വയസ് മുതൽ 60 വയസ് വരെ
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.