PSC Previous Question Papers Explained in Malayalam
1. വൈദ്യുത ബൾബിൽ വൈദ്യുതോർജ്ജം ഏതെല്ലാം ഊർജ്ജങ്ങളായി പരിവർത്തനം ചെയ്യപ്പെടുന്നു?
(A) ശബ്ദോർജ്ജവും പ്രകാശോർജ്ജവും
(B) ഗതികോർജ്ജവും താപോർജ്ജവും
(C) പ്രകാശോർജ്ജവും താപോർജ്ജവും
(D) പ്രകാശോർജ്ജവും സ്ഥിതികോർജ്ജവും
Answer: (C)
2. ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം ഏത്?
(A) തെർമോമീറ്റർ
(B) ബാരോമീറ്റർ
(C) ലാക്ടോമീറ്റർ
(D) അമീറ്റർ
Answer: (A)
3. മേശപ്പുറത്തിരിക്കുന്ന ഒരു പുസ്തകത്തിന്റെ ചലനത്തിന് തടസ്സമുണ്ടാക്കുന്ന ബലം ഏത്?
(A) ഗുരുത്വാകർഷണ ബലം
(B) ഘർഷണ ബലം
(C) പ്രതല ബലം
(D) ഇലാസ്തിക ബലം
Answer: (B)
4. ശൂന്യതയിൽ പ്രകാശത്തിന്റെ വേഗത എത്ര?
(A) 3 × 10⁵ km/s
(B) 225 × 10³ km/s
(C) 18 × 10⁴ km/s
(D) 3500 km/s
Answer: (A)
5. പ്രകാശവർഷം എന്തിന്റെ ഏകകമാണ്?
(A) സമയം
(B) വേഗത
(C) മാസ്
(D) ദൂരം
Answer: (D)
6. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ പെയ്യുന്ന സ്ഥലം ഏത്?
(A) സിംല
(B) ചിറാപ്പുഞ്ചി
(C) കുളു
(D) മണാലി
Answer: (B)
7. കേരളത്തിൽ സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്ന സ്ഥലം ഏത്?
(A) കുട്ടനാട്
(B) തിരുവനന്തപുരം
(C) കായംകുളം
(D) കൊല്ലം
Answer: (A)
8. ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം എവിടെയാണ്?
(A) തിരുവനന്തപുരം
(B) കൽക്കത്ത
(C) ഡൽഹി
(D) ചെന്നൈ
Answer: (D)
9. ന്യൂമിസ്മാറ്റിക്സ് എന്തിനെക്കുറിച്ചുള്ള പഠനമാണ്?
(A) ചിത്രം
(B) സ്റ്റാമ്പ്
(C) നാണയം
(D) മണ്ണ്
Answer: (C)
10. 2016-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആര്‍ക്ക്?
(A) പുതുശ്ശേരി രാമചന്ദ്രൻ
(B) എം. പി. വീരേന്ദ്രകുമാർ
(C) സി. രാധാകൃഷ്ണൻ
(D) ശ്രീകുമാരൻ തമ്പി
Answer: (C)
11. ഇന്ത്യയിൽ മൺസൂണിന്റെ ആരംഭം ഏത് മാസത്തിലാണ്?
(A) മെയ്
(B) ജൂൺ
(C) ജൂലൈ
(D) മാർച്ച്
Answer: (B)
12. പ്രസിദ്ധമായ കുണ്ടറ വിളംബരം പുറപ്പെടുവിച്ച ദിവാൻ ആര്?
(A) വേലുത്തമ്പി ദളവ
(B) പാലിയത്തച്ചൻ
(C) മാർത്താണ്ഡവർമ്മ
(D) പഴശ്ശിരാജ
Answer: (A)
13. ഇന്ത്യയിലെ കിഴക്കേ അറ്റത്തുള്ള സംസ്ഥാനം ഏത്?
(A) അരുണാചൽ പ്രദേശ്
(B) സിക്കിം
(C) ഒഡിഷ
(D) പശ്ചിമ ബംഗാൾ
Answer: (A)
14. കേരളത്തിലെ ആദ്യത്തെ നാഷണൽ പാർക്ക് ഏത്?
(A) സൈലന്റ് വാലി
(B) പാമ്പാടും ചോല
(C) മതികെട്ടാൻ
(D) ഇരവികുളം
Answer: (D)
15. കേരളത്തിലെ ഏറ്റവും വലിയ കായൽ ഏത്?
(A) വേമ്പനാട് കായൽ
(B) അഷ്ടമുടിക്കായൽ
(C) ശാസ്താംകോട്ട കായൽ
(D) പെരുങ്കുഴി കായൽ
Answer: (A)
16. ഏറ്റവും കൂടുതൽ നായകനായി അഭിനയിച്ച ഇന്ത്യൻ സിനിമാ നടൻ ആര്?
(A) അമിതാഭ് ബച്ചൻ
(B) മമ്മൂട്ടി
(C) പ്രേം നസീർ
(D) ഷാരൂഖ് ഖാൻ
Answer: (C)
17. പരിസ്ഥിതി ദിനം എന്നാണ് ആചരിക്കുന്നത്?
(A) ജൂലൈ 5
(B) ജൂൺ 5
(C) മാർച്ച് 22
(D) സെപ്റ്റംബർ 5
Answer: (B)
18. സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി ഏത്?
(A) കിസാൻ സഭ
(B) ഫോർവേഡ് ബ്ലോക്ക്
(C) ആം ആദ്മി പാർട്ടി
(D) എ.ഐ.ടി.യു.സി
Answer: (B)
19. “ഇന്ത്യയുടെ പൂന്തോട്ടം” എന്നറിയപ്പെടുന്ന പ്രദേശം ഏത്?
(A) പഞ്ചാബ്
(B) ഹരിയാന
(C) ഹിമാചൽപ്രദേശ്
(D) കാശ്മീർ
Answer: (D)
20. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോൺഗ്രസ് പ്രസിഡന്റ് ആരായിരുന്നു?
(A) കെ. പി. കേശവമേനോൻ
(B) എ. ഒ. ഹ്യൂം
(C) സി. രാധാകൃഷ്ണൻ
(D) ജെ. ബി. കൃപലാനി
Answer: (D)
21. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സെക്രട്ടറിയായി നിയമിതനായ മലയാളി ആര്?
(A) ഐ. കെ. കുമാരൻ
(B) വി. പി. മേനോൻ
(C) പട്ടം താണുപിള്ള
(D) എ. കെ. ഗോപാലൻ
Answer: (B)
22. ഇപ്പോഴത്തെ കേരള ധനമന്ത്രി ആര്?
(A) തോമസ് ഐസക്
(B) ജി. സുധാകരൻ
(C) പ്രൊഫ. രവീന്ദ്രനാഥ്
(D) എ. കെ. ബാലൻ
Answer: (A)
23. കേരള നവോത്ഥാനത്തിന്റെ പിതാവ് ആര്?
(A) അയ്യങ്കാളി
(B) അയ്യപ്പൻ
(C) ശ്രീനാരായണഗുരു
(D) ചട്ടമ്പി സ്വാമികൾ
Answer: (C)
24. പിണറായി വിജയൻ കേരളത്തിന്റെ എത്രാമത്തെ മുഖ്യമന്ത്രിയാണ്?
(A) 10
(B) 13
(C) 12
(D) 9
Answer: (C)
25. ഇന്ത്യയുടെ ദേശീയ പതാകയുടെ മാതൃക രൂപകൽപ്പന ചെയ്തത് ആര്?
(A) സുഭാഷ് ചന്ദ്ര ബോസ്
(B) ഭാനു അത്തയ്യ
(C) ജോതി റാവു ഫുലെ
(D) പിംഗലി വെങ്കയ്യ
Answer: (D)
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.