ബംഗാൾ വിഭജനം – 1905
A handcrafted relief map depicts Bengal divided into West and East Bengal, with migration and border scenes.
ബംഗാൾ വിഭജനവും സ്വദേശി പ്രസ്ഥാനവും: 1905 മുതൽ 1916 വരെ
1905-ൽ വൈസ്രോയി ലോർഡ് കർസൺ ബംഗാൾ വിഭജിച്ചു. ജൂലൈ 20-ന് പ്രഖ്യാപിച്ച വിഭജനം ഒക്ടോബർ 16-ന് പ്രാബല്യത്തിൽ വന്നു. വിഭജനത്തിനെതിരെ ഇന്ത്യയിൽ ശക്തമായ പ്രതിഷേധം ഉയർന്നു.
1905 ആഗസ്റ്റ് 7-ന് കൊൽക്കത്ത ടൗൺഹാളിൽ സ്വദേശി പ്രസ്ഥാനം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. വിദേശ വസ്തുക്കൾ ബഹിഷ്കരിക്കുകയും ഇന്ത്യൻ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു പ്രധാന ലക്ഷ്യങ്ങൾ.
1906-ൽ ധാക്കയിൽ മുസ്ലിം ലീഗ് രൂപീകരിക്കപ്പെട്ടു. 1907-ലെ സൂറത്ത് സമ്മേളനത്തിൽ കോൺഗ്രസിലെ മിതവാദികളും തീവ്രവാദികളും തമ്മിലുള്ള ഭിന്നത രൂക്ഷമായി.
1909-ലെ മിന്റോ-മോർലി പരിഷ്കാരങ്ങൾ മുസ്ലിംകൾക്ക് പ്രത്യേക നിയോജക മണ്ഡലങ്ങൾ അനുവദിച്ചു. 1911-ൽ ബംഗാൾ വിഭജനം റദ്ദാക്കി. അതേ വർഷം ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റാൻ തീരുമാനിച്ചു.
1913-ൽ സാൻഫ്രാൻസിസ്കോയിൽ ഗദ്ദാർ പാർട്ടി രൂപീകരിക്കപ്പെട്ടു. വിദേശത്തുള്ള ഇന്ത്യൻ വിപ്ലവകാരികളെ ഏകോപിപ്പിക്കുന്നതിൽ സംഘടന പ്രധാന പങ്കുവഹിച്ചു.
1915-ൽ മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലെത്തി. 1916-ലെ ലഖ്നൗ സമ്മേളനത്തിൽ കോൺഗ്രസിലെ മിതവാദികളും തീവ്രവാദികളും വീണ്ടും ഒന്നിച്ചു. കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ ലഖ്നൗ കരാറും ഉണ്ടായി. ഇതോടൊപ്പം ഹോം റൂൾ പ്രസ്ഥാനത്തിനും ശക്തി ലഭിച്ചു.
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.