Learn GK 5
[qsm quiz=61]
ഏഷ്യയിലെ ഏറ്റവും വലിയ വാക്സിൻ കമ്പനി ?
സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ [1966-ൽ സൈറസ് പൂനാവാല സ്ഥാപിച്ചു.ഡിഫ്തീരിയ, ടെറ്റനസ് ‘ പെർട്യൂസിസ് [DTP ] വാക്സിൻ ഈ കമ്പനിയുടെ ഉല്പന്നമാണ് – 2022 ൽ കോവിഡ് – 19 നുള്ള വാക്സിൻ ഈ കമ്പനി കണ്ടു പിടിക്കുമെന്ന് അവകാശപ്പെടുന്നു.
പൊതുജനങ്ങൾക്കു വേണ്ടി ടെലഗ്രാഫ് സർവ്വീസ് ആരംഭിച്ചതെന്ന്?
1854 ഏപ്രിൽ 27. [ആദ്യ ടെലഗ്രാഫ് അയച്ചത് ബോംബെ (മുംബയ് ) യിൽ നിന്ന് പൂനയിലേയ്ക്ക്
ലോകത്ത് ഏറ്റവും വലിയ ദുരന്തമുണ്ടാക്കിയ ന്യൂക്ലിയാർ പവർ പ്ലാന്റ് അപകടം?
ചെർണോബിൽ ന്യൂക്ലിയാർ പവർ സ്റ്റേഷൻ.[ സോവിയറ്റ് യൂണിയനിൽ 1986 എപ്രിൽ 26ന് ദുരന്തമുണ്ടായി. ഇപ്പോൾ ഉക്രൈൻ ന്റെ ഭാഗമാണ്.]
“കേരള ഗാന്ധി” എന്ന് അറിയപ്പെടുന്നതാര്?
.ശ്രീ.കെ.കേളപ്പൻ.[1889-ൽ കോഴിക്കോട് ജനിച്ച ശ്രീ.കോയപ്പള്ളി കേളപ്പൻ നായർ പ്രസിദ്ധ സ്വാതന്ത്ര്യ സമര സേനാനിയും അദ്ധ്യാപകനും നായർ സർവ്വീസ് സൊസൈറ്റി സ്ഥാപക പ്രസിഡൻറും ആയിരുന്നു ]
United Nations International childrens Emergency Fund.[ ന്യൂയോർക്ക് ആസ്ഥാനമായ UNICEF ന് 1965 ൽ സമാധാനത്തിന് നൊബേൽ സമ്മാനം ലഭിച്ചു.
എവറസ്റ്റ് കൊടുമുടി നേപ്പാളിൽ അറിയപ്പെടുന്ന പേര്?
സാഗർമാതാ.
ഭൂകമ്പങ്ങളെക്കുറിച്ചുള്ള പഠന ശാസ്ത്ര ശാഖ ?
സീസ്മോളജി. [Seismology]
ശാസത്രത്തിന് രണ്ട് പ്രാവശ്യം നൊബേൽ സമ്മാനം ലഭിച്ച വനിത?
മേരി ക്യൂറി. [പോളണ്ടിൽ ജനിച്ച് പാരീസിൽ ഗവേഷണം നടത്തി. ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്ക് നൊബേൽ സമ്മാനം ലഭിച്ചു. നൊബേൽ സമ്മാനം ലഭിക്കുന്ന ആദ്യ വനിതയും മേരി ക്യൂറിയാണ്.]
ഇന്റർനാഷണൽ നഴ്സിംഗ് ഡേ എത് ദിവസമാണ് ?
മെയ് 12. [ആധുനിക നഴ്സിംഗ് സംവിധാനം രൂപപ്പെടുത്തിയ വിളക്കേന്തിയ വനിത എന്നറിയപ്പെടുന്ന ഫ്ളോറൻസ് നൈറ്റിംഗയ്ൽ ന്റെ ജന്മദിനമാണ് മേയ് 12 ]
നർമ്മദ ബചാവോ ആന്തോളൻ എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപക ?
മേധാ പട്കർ. [നർമ്മദാ നദിയക്ക് കുറുകെയുള്ള സർദാർ സരോവർ അണക്കെട്ട് പദ്ധതി മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് നീതി ലഭിക്കുന്നതിനുള്ള പോരാട്ടമായിരുന്നു ഇത് ]
Must know about Kerala psc : CLICK HERE
[qsm quiz=61]