കേരളചരിത്രവും രാജാക്കന്‍മാരും Part 11

kings

1. സ്വന്തമായി സൈന്യം രൂപവത്കരിച്ച ആദ്യ തിരുവിതാംകൂര്‍ രാജാവ്?
മാര്‍ത്താണ്ഡവര്‍മ

2. സംഗീതസാമ്രാജ്യത്തിലെ ഏക ഛത്രാധിപതി എന്ന സ്ഥാനം നേടിയ തിരുവിതാംകൂര്‍ രാജാവ്?
സ്വാതി തിരുനാള്‍

3. സമുദ്രയാത്ര നടത്തിയ ആദ്യ തിരുവി താംകൂര്‍ രാജാവ്?
ചിത്തിര തിരുനാള്‍

4. സര്‍ക്കാരിന്‍റെ കീഴിലുള്ള അടിമകള്‍ക്കുണ്ടാകുന്ന കുട്ടികള്‍ക്കു മോചനം നല്‍കിക്കൊണ്ടും അവരുടെ നാനാമുഖമായ അഭിവൃദ്ധിക്കുവേണ്ടി ഉദാരമായ ചട്ടങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടും 1853-ല്‍ ഒരു വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂര്‍ രാജാവ്?
ഉത്രം തിരുനാള്‍

5. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഗോവസൂരിപ്രയോഗം ഏര്‍പ്പെടുത്തിയ തിരുവിതാംകൂര്‍ രാജാവ്?
ആയില്യം തിരുനാള്‍

6. സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ തിരുവിതാംകൂറില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ച രാജാവ്?
സ്വാതി തിരുനാള്‍

7. സര്‍ക്കാര്‍ അഞ്ചല്‍ പൊതുജനങ്ങള്‍ക്കും ഉപയോഗിക്കുന്നതിനുള്ള സംവിധാനമേർപ്പെടുത്തിയ രാജാവ് (1861)?
ആയില്യം തിരുനാള്‍

8. ഗര്‍ഭശ്രീമാനെന്ന് പ്രസിദ്ധനായ തിരുവിതാംകൂര്‍ രാജാവ്?
സ്വാതി തിരുനാള്‍

9. സമ്പൂര്‍ണമായ ഒരു ഭൂസര്‍വെയും കണ്ടെഴുത്തും നടത്തുന്നത് സംബന്ധിച്ച് ഒരു രാജകീയ വിളംബരം 1883-ല്‍ പുറപ്പെടുവിച്ച തിരുവിതാംകൂര്‍ രാജാവ്?
വിശാഖം തിരുനാള്‍

10. ഷഡ്കാല ഗോവിന്ദമാരാര്‍ ഏത് തിരുവിതാംകൂര്‍ രാജാവിന്‍റെ സദസ്സിനെയാണ്അലങ്കരിച്ചിരുന്നത്?
സ്വാതി തിരുനാള്‍




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.