കേരളചരിത്രവും രാജാക്കന്‍മാരും Part 20
1. മാമാങ്കത്തിലേക്ക് ചാവേര്‍പ്പടയെ അയച്ചിരുന്ന രാജാവ്?
വള്ളുവക്കോനാതിരി
2. മാര്‍പ്പാപ്പയെ സന്ദര്‍ശിച്ച ഏക തിരുവിതാംകൂര്‍ രാജാവ്?
ചിത്തിര തിരുനാള്‍
3. മാര്‍ത്താണ്ഡവര്‍മയെത്തുടര്‍ന്ന് അധികാരമേറ്റ തിരുവിതാംകൂര്‍ രാജാവ്?
ധര്‍മരാജാവ്
4. മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത് പുരോഗമിച്ചിരുന്ന തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഗോപുരത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയ രാജാവ്?
ധര്‍മരാജാവ്
5. മാമ്പള്ളി ചെപ്പേട് ഏത് രാജാവിന്‍റേതാണ്?
ദേവധരന്‍ കേരള വര്‍മ
6. അവിട്ടം തിരുനാള്‍ ബാലരാമവര്‍മ നാടുനീങ്ങിയപ്പോള്‍ കിരീടാവകാശം ഉന്നയിക്കുകയും എന്നാല്‍ വേലുത്തമ്പിയുടെ പക്ഷപാതിയായിരുന്നു എന്ന കാരണത്താല്‍ ഈസ്റ്റിന്ത്യാക്കമ്പനി രാജ്യാവകാശം നിഷേധിക്കുകയും ചെയ്തതാര്?
മാവേലിക്കര കേരളവര്‍മ
7. മലയാളത്തിലെ ആദ്യത്തെ ചരിത്രനോവല്‍ ഏത് രാജാവിന്‍റെ ജീവിതമാണ് പ്രമേയമാക്കിയിരിക്കുന്നത്?
മാര്‍ത്താണ്ഡവര്‍മ
8. അമ്മച്ചിപ്ലാവിന്‍റെ ഐതിഹ്യവുമായി ബന്ധപ്പെട്ട തിരുവിതാംകൂര്‍ രാജാവ്?
മാര്‍ത്താണ്ഡവര്‍മ
9. അമ്പലപ്പുഴ രാജാവിന്‍റെ സ്ഥാനപ്പേര്?
ദേവനാരായണന്‍
10. അഞ്ചുതെങ്ങില്‍ കോട്ട കെട്ടാന്‍ ബ്രിട്ടീഷുകാര്‍ക്ക് അനുമതി നല്‍കിയത്?
ആറ്റില്‍ റാണി
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.