കേരളചരിത്രവും രാജാക്കന്‍മാരും Part 9

psc

1. തെക്കന്‍ തിരുവിതാംകൂറിലെ ചാന്നാര്‍ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ സ്വാതന്ത്ര്യം നല്‍കിക്കൊണ്ട് 1859-ല്‍ വിളംബരം പുറപ്പെടുവിച്ച രാജാവ്?
ഉത്രംതിരുനാള്‍

2. വൈക്കം സത്യാഗ്രഹം അവസാനിച്ചപ്പോള്‍ തിരുവിതാംകൂര്‍ ഭരണാധികാരി?
റീജന്‍റ് റാണി സേതുലക്ഷ്മീഭായി

3. വൈക്കം സത്യാഗ്രഹകാലത്ത് സവര്‍ണജാഥ നയിച്ചെത്തിയ മന്നത്ത് പദ്മനാഭനും എം.ഇ. നായിഡുവും നിവേദനം നല്‍കിയത് ആര്‍ക്കാണ്?
റീജന്‍റ് റാണി സേതുലക്ഷ്മീഭായി

4. വൈക്കം സത്യാഗ്രഹത്തിന്‍റെ ആരംഭകാലത്ത് തിരുവിതാംകൂര്‍ രാജാവ്?
ശ്രീമൂലം തിരുനാള്‍

5. മൈസൂര്‍പ്പട ആവശ്യപ്പെട്ട കപ്പം നല്‍കാന്‍ നിവര്‍ത്തിയില്ലാത്തതിനാല്‍ കൊട്ടാരത്തിനു തീ കൊളുത്തി ആത്മഹത്യ ചെയ്ത രാജാവ്?
സാമൂതിരി

6. മൈസൂര്‍ പടയോട്ടത്തെത്തുടര്‍ന്ന് മലബാറില്‍നിന്നു പലായനംചെയ്ത് തിരുവിതാംകൂറിലെത്തിയ അഭയാര്‍ഥികള്‍ക്ക് ധാര്‍മികനീതിയോടെ അഭയം നല്‍കിയ തിരുവിതാംകൂര്‍ രാജാവ്?
ധര്‍മരാജാവ്

7. ചെറുശ്ശേരിയുടെ പുരസ്കര്‍ത്താവ്?
ഉദയവര്‍മന്‍ കോലത്തിരി

8. സെന്‍റ് ആഞ്ചലോ കോട്ട കണ്ണൂരില്‍ നിര്‍മ്മിക്കാന്‍ പോര്‍ച്ചുഗീസുകാര്‍ക്ക് അനുമതി നല്‍കിയത്?
കോലത്തിരി

9. കൊല്ലം ജില്ലയിലെ കല്ലടയിലുള്ള ഒരുതുരുത്ത്(മണ്‍റോ തുരുത്ത് ) ചര്‍ച്ച് മിഷന്‍ സൊസൈറ്റിക്ക് വിട്ടുകൊടുത്ത ഭരണാധികാരി?
ഗൗരി പാര്‍വതിഭായി

10. കൊട്ടാരക്കരയെ (ഇളയിടത്തു സ്വരൂപം) തിരുവിതാംകൂറില്‍ ലയിപ്പിച്ചത്?
മാര്‍ത്താണ്ഡവര്‍മ




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.