കേരളത്തെ നയിച്ച വനിതകൾ ചോദ്യോത്തരങ്ങൾ Part 2

1. 1938 ഓഗസ്റ്റില്‍ തിരുവനന്തപുരത്തു നടന്ന യൂത്ത്‌ ലീഗ് കോണ്‍ഫറന്‍സില്‍ അധ്യക്ഷത വഹിച്ച വനിതയാര് ?

കമലാദേവി ചട്ടോപാധ്യായ്

2. തിരുവിതാംകൂറിലെ വനിതകളുടെ ആദ്യത്തെ രാഷ്ട്രീയജാഥ നടന്നത്‌ ഏതു സംഭവത്തില്‍ പ്രതിഷേധിച്ചാണ്‌?

സി. കേശവന്റെ അറസ്റ്റ്‌

3. 1938 സെപ്റ്റംബര്‍ 21 മുതല്‍ 28 വരെ തിരുവിതാംകൂറില്‍ രാഷ്ട്രീയയാത്ര നടത്തിയ വനിതാനേതാവാര് ?

എലിസബത്ത്‌ കുരുവിള

4. തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസിന്റെ സമരപരിപാടികളില്‍ പങ്കെടുത്തതിനാല്‍ അറസ്റ്റ്‌ ചെയ്യപ്പെടുകയും, ജയില്‍ശിക്ഷ വിധിക്കപ്പെടുകയും ചെയ്ത ആദ്യത്തെ വനിതയാര്‌?

എലിസബത്ത്‌ കുരുവിള

5. തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസിന്റെ ആക്ടിങ്‌ പ്രസിഡന്റായ ആദ്യത്തെ വനിതയാര് ?

അക്കാമ്മ ചെറിയാന്‍

6. തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ രൂപംനല്‍കിയ വനിതാ വോളണ്ടിയര്‍ ഗ്രൂപ്പേത്‌?

ദേശസേവികാ സംഘം

7. സ്കൂള്‍ ഹെഡ്മാസ്റ്ററുടെ ജോലി രാജിവെച്ച് ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായ തിരുവിതാംകൂറിലെ വനിതാനേതാവാര് ?

അക്കാമ്മ ചെറിയാന്‍

8. 1938-ല്‍ ആലപ്പുഴയില്‍നടന്ന കയര്‍ത്തൊഴിലാളികളുടെ പണിമുടക്കില്‍ സജീവമായി പങ്കെടുത്ത വനിതാനേതാവാര് ?

അക്കാമ്മ ചെറിയാന്‍

9. 1943-ല്‍ രൂപംകൊണ്ട അമ്പലപ്പുഴ താലുക്ക്‌ മഹിളാസംഘത്തിന്റെ ആദ്യത്തെ ഭാരവാഹികള്‍ ആരെല്ലാമായിരുന്നു?

കെ. മീനാക്ഷി (ജനറല്‍ സെക്രട്ടറി), കാളിക്കുട്ടി ആശാട്ടി (പ്രസിഡന്റ്)

10. ഓള്‍ കേരള മഹിളാ സംഘം രൂപംകൊണ്ട വര്‍ഷമേത്‌ ?

1943