കേരളത്തെ നയിച്ച വനിതകൾ ചോദ്യോത്തരങ്ങൾ Part 1

1. 1918-ല്‍ പാലക്കാട്ട് നടന്ന ഒന്നാം ജില്ലാ പൊളിറ്റിക്കല്‍ കോണ്‍ഫറന്‍സില്‍ അധ്യക്ഷത വഹിച്ച വനിതയാര്‌?

ആനി ബസന്റ്‌

2. 1925-ല്‍ ഹരിജന്‍ ഡെവലപ്പമെന്റ് ഫണ്ട് പിരിവിനായി ആലുവയില്‍ എത്തിയ ഗാന്ധിജിയെ ഖാദി ഷാളണിയിച്ചു സ്വീകരിച്ച പെണ്‍കുട്ടിയാര് ?

കാര്‍ത്യായനി

3. 1924-ല്‍ ആരംഭിച്ച വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി മന്നത്തു പത്മനാഭന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തേക്കു നടന്ന സവര്‍ണജാഥ ഏതുഭരണാധികാരിക്കാണ്‌ നിവേദനം സമര്‍പ്പിച്ചത്‌?

റാണി സേതുലക്ഷ്മി ബായിക്ക്

4. പി.കെ.കല്യാണി, കാര്‍ത്തുക്കുഞ്ഞ് എന്നീ വനിതകള്‍ സജീവമായി പങ്കെടുത്ത സത്യാഗ്രഹസമരമേത്‌?

വൈക്കം സത്യാഗ്രഹം

5. വൈക്കം സത്യാഗ്രഹത്തിന്റെ വനിതാകമ്മിറ്റിക്ക് നേതൃത്വം നല്‍കിയത്‌ ആരെല്ലാം?

ലക്ഷ്മി അമ്മാള്‍, കമലമ്മാള്‍

6. സവര്‍ണജാഥയ്ക്ക്‌ മയ്യനാട് നല്‍കിയ സ്വീകരണത്തില്‍ അധ്യക്ഷത വഹിച്ച വനിതയാര് ?

എന്‍. മീനാക്ഷി

7. 1924-ല്‍ മാവേലിക്കരയില്‍ നടന്ന പൊതുയോഗത്തില്‍ കേരളത്തിലെ ജാതിസ്രമ്പദായം ഇല്ലായ്മ ചെയ്യാന്‍ ആഹ്വാനം ചെയ്ത വനിതാ നേതാവാര് ?

ശാരദ അമ്മാള്‍

8. 1931 മേയ്‌ മാസം ആലപ്പുഴയില്‍ നടന്ന അരയസമുദായത്തിലെ വനിതകളുടെ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചതാര് ?

കെ.സി. നാരായണി അമ്മ

9. വിദ്യാസമ്പന്നരായ വനിതകളുടെ തൊഴിലില്ലായ്മക്ക്‌ പരിഹാരം കാണാനായി തിരുവിതാംകൂര്‍ ലേഡിഗ്രാജ്വേറ്റ്സ്‌ അസോസിയേഷന്‌ രുപംനല്‍കിയ വര്‍ഷമേത്‌?
1927

10. 1935-ല്‍ ഓള്‍ ഇന്ത്യ വിമണ്‍സ്‌ കോണ്‍ഫറന്‍സ്‌ നടന്നതെവിടെ?

തിരുവനന്തപുരം