മത്സരപ്പരീക്ഷകളിലെ കേരളം Part 10

141. കേരളത്തിലെ ഏറ്റവും വലിയ ഭൂമേഖല
ഇടനാട്

142. മലമ്പുഴ അണക്കെട്ട് ഏത് വകുപ്പിന്‍റെ മേല്‍നോട്ടത്തിലാണ്
ജലസേചനം

143. കേരളത്തിലെ ഏറ്റവും വലിയ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം
തൃപ്പൂണിത്തുറ ഹില്‍ പാലസ്

144. രാഷ്ട്രപതിയുടെ സ്വര്‍ണമെഡണ്‍ നേടിയ ആദ്യ മലയാളചിത്രം
ചെമ്മീന്‍

145. മലയാളത്തില്‍ അച്ചടിച്ച ആദ്യത്തെ പുസ്തകം
സംക്ഷേപവേദാര്‍ഥം

146. കേരളത്തില്‍ ഏതു ഭൂപ്രദേശത്തിലാണ് ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ളത്
തീരപ്രദേശം

147. മലയാളത്തിലെ ആദ്യത്തെ മഹാകാവ്യമായ രാമചന്ദ്രവിലാസം രചിച്ചതാര്
അഴകത്ത് പദ്മനാഭക്കുറുപ്പ്

148. കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ജൈവ ഗ്രാമം
ഉടുമ്പന്നൂര്‍ (ഇടുക്കി ജില്ല)

149. മലയാളത്തിന്‍റെ ആദികവി എന്നു വിശേഷിപ്പിക്കപ്പെട്ടത്.
ചീരാമന്‍

150. ആദ്യത്തെ വള്ളത്തോള്‍ അവാര്‍ഡിനര്‍ഹനായത്
പാലാ നാരായണന്‍ നായര്

151. മഗ്സസേ അവാര്‍ഡ് നേടിയ ആദ്യത്തെ ഇന്ത്യന്‍ പൗരനായ മലയാളി
വര്‍ഗീസ്കുര്യന്‍

152. മലയാളത്തിലെ ആദ്യ കവിത
രാമചരിതം പാട്ട്

153. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖ ഒ ചന്തുമേനോന്‍ പ്രസിദ്ധപ്പെടുത്തിയത് ഏത് വര്‍ഷത്തില്‍
എ.ഡി.1889

154. കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി
ആര്‍.ശങ്കര്‍

155. കേരളത്തിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറി
പത്മാ രാമചന്ദ്രന്‍