കേരളത്തെ നയിച്ച വനിതകൾ ചോദ്യോത്തരങ്ങൾ Part 3

1. കൂലിവര്‍ധന ആവശ്യപ്പെട്ട വനിതാതൊഴിലാളികള്‍ ആദ്യത്തെ പണിമുടക്ക്‌ നടത്തിയതെവിടെ?

കളര്‍കോട്‌

2. പാലിയം സത്യാഗ്രഹത്തിന്റെ ഭാഗമായി നടന്ന സൗഹാര്‍ദ ജാഥ നയിച്ച വനിതയാര് ?

കെ.കെ. കൗസല്യ

3. “തിരുവിതാംകൂറിലെ ഝാസിറാണി” എന്നു വിളിക്കപ്പെട്ടത്‌ ആരാണ്‌?

അക്കാമ്മ ചെറിയാന്‍

4. അക്കാമ്മ ചെറിയാനെ തിരുവിതാംകൂറിലെ ഝാസിറാണി എന്നു വിശേഷിപ്പിച്ചതാര്?

ഗാന്ധിജി

5. “കേരളത്തിലെ ജോന്‍ ഓഫ്‌ ആര്‍ക്ക്‌ എന്ന അപരനാമം ഉള്ളതാര് ?

അക്കാമ്മ ചെറിയാന്‍

6. 1947-ല്‍ തിരുവിതാംകൂര്‍ ലെജിസ്‌ളേറ്റീവ് അസംബ്ലിയിലേക്ക്‌ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വനിതയാര് ?

അക്കാമ്മ ചെറിയാന്‍

7. 1938-ല്‍ തിരുവനന്തപുരത്തു നടന്ന വന്‍ ജനകീയ റാലിയെ നയിച്ച വനിതയാര്‌?

അക്കാമ്മ ചെറിയാന്‍

8. ഏതു പ്രമുഖ വനിതാനേതാവിന്റെ ആത്മകഥയാണ്‌ “ജീവിതം ഒരു സമരം”

അക്കാമ്മ ചെറിയാന്‍

9. ഇന്ത്യയുടെ ഭരണഘടനാനിര്‍മാണസഭയില്‍ അംഗമായിരുന്ന തിരുവിതാംകൂറില്‍ നിന്നുള്ള ഏക വനിത ആരായിരുന്നു?

ആനി മസ്ക്രിന്‍

10. മദ്രാസ് സംസ്ഥാനത്തിന്റെ പ്രതിനിധികളായി ഭരണഘടനാ നിര്‍മാണസഭയില്‍ അംഗമായിരുന്ന മലയാളി വനിതകള്‍ ആരെല്ലാം?

അമ്മു സ്വാമിനാഥന്‍, ദാക്ഷായണി വേലായുധന്‍