വാക്‌സിനുകളും മഹാമാരികളും part 5
1. മാരക വൈറസ് രോഗമായ എബോള ഹെമോറേജിക് പനി 1976-ല്‍ ആദ്യമായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ആഫ്രിക്കന്‍ രാജ്യങ്ങളേവ?
സുഡാന്‍, കോംഗോ
2. ആഫ്രിക്കയിലെ ഏതു നദിയുടെ തീരത്താണ് എബോള പനി ആദ്യമായി റിപ്പോര്‍ട്ടു ചെയ്തത്?
എബോളാ നദി
3. നദിയുടെ പേരില്‍നിന്ന് നാമകരണം ചെയ്യപ്പെട്ട രോഗങ്ങൾക്ക് ഉദാഹരണങ്ങളേവ?
വെസ്റ്റ് നൈല്‍ ഫീവര്‍, എബോള
4. സുഡാന്‍ വൈറസ്, തായ് ഫോറസ്റ്റ് വൈറസ്, സയര്‍ വൈറസ് എന്നിവയെല്ലാം ഉണ്ടാക്കുന്നത് ഏതു രോഗമാണ്”
എബോള
5. എബോള മനുഷ്യരിലേക്ക് പകരുന്നത് ഏതുവിധത്തിലാണ്?
മൃഗങ്ങളില്‍നിന്ന്
6. ക്രിമിയൻ – കോംഗോ ഹെമറാജിക്ക് ഫീവര്‍ എന്ന മാരകരോഗത്തിനു കാരണമായ വൈറസുകളേവ?
ബുനിയവൈരിടായ് വൈറസ്
7. സിക പനിക്ക് ആ പേര് ലഭിച്ചത് ഏതു രാജ്യത്തിന്റെ വനമേഖലയില്‍ നിന്നുമാണ്?
ഉഗാണ്ട
8. ഡെങ്കിപ്പനിയോട് സാദൃശ്യമുള്ള ലക്ഷണങ്ങൾ കാണിക്കുന്ന വൈറസ് രോഗമേത്?
സിക പനി
9. 2016 ഫെബ്രുവരിയില്‍ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഏതു രോഗത്തിനെതിരേയാണ്?
സിക പനി
10. ഏതു രോഗം ബാധിക്കുന്ന ഗര്‍ഭിണികൾ പ്രസവിക്കുന്ന കുഞ്ഞുങ്ങളാണ് വലുപ്പം കുറഞ്ഞ തലച്ചോറും ചുരുങ്ങിയ തലയോട്ടിയുമായിജനിക്കുന്നത്?
സിക പനി
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.