വാക്‌സിനുകളും മഹാമാരികളും part 3

vaccine

1. ഹെപ്പറെ്റ്റിസ്‌- ബി ക്കെതിരെയുള്ള വാക്‌സിന്‍ വികസിപ്പിച്ചെടുത്ത ചിലിയന്‍ ശാസ്ത്രജ്ഞനാര്‌?

പാബ്ലോ ഡി ടി വാലെന്‍സുവേല

2. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ വിതരണക്കാരായ ഐക്യരാഷ്ട്ര സംഘടനയുടെ അനുബന്ധ ഏജന്‍സി ഏത്‌?

യൂണിസെഫ്‌

3. ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ വിമുക്തരാജ്യമായി പ്രഖ്യാപിച്ച വര്‍ഷമേത്‌?

2014 മാര്‍ച്ച്‌

4. ഇന്ത്യയിലെ കുട്ടികളെയെല്ലാം വാക്സിനിലൂടെ തടയാവുന്ന ഏഴ്‌ രോഗങ്ങളില്‍നിന്ന്‌ മുക്തമാക്കാന്‍ ലക്ഷ്യമിട്ട്‌ 2014 ഡിസംബര്‍-25 ന്‌കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയേത്‌?

മിഷന്‍ ഇന്ദ്രധനുഷ്‌

5. എച്ച്‌. ഐ.വി./ എയ്ഡ്‌സ്‌ ബോധവത്കരണത്തിന്റെ ഭാഗമായുള്ള ചിഹ്നമേത്‌?

റെഡ്‌റിബണ്‍

6. ഏത്‌ രോഗത്തിന്റെ ബോധവത്കരണചിഹ്നമാണ്‌ പിങ്ക്‌റിബണ്‍?

സ്തനാര്‍ബുദം

7. ഓറഞ്ച്‌ റിബണ്‍ ഏത്‌ രോഗത്തിന്റെ ബോധവത്കരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

രക്താര്‍ബുദം

8. പ്രമേഹത്തെ പ്രതിനിധാനം ചെയ്യുന്ന ആഗോളചിഹ്നമേത്‌?

നീല വളയം (ബ്ലൂ സര്‍ക്കിൾ)

9. ആത്മഹത്യയ്‌ക്കെതിരേയുള്ള ബോധവത്കരണ ശ്രമങ്ങളുടെ ഭാഗമായുള്ള
ചിഹ്നമേത്‌?

മഞ്ഞ റിബണ്‍

10. മാനസികാരോഗ്യ ബോധവത്‌കരണത്തിന്റെ ഭാഗമായുള്ള ചിഹ്നമേത്‌?

പച്ച റിബണ്‍




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.