വാക്‌സിനുകളും മഹാമാരികളും part 1

vaccine

1. പ്രതിരോധ ഓഷധങ്ങളെ സൂചിപ്പിക്കാന്‍ വാക്‌സിന്‍ എന്ന പദം ആദ്യമായി ഉപയോഗിച്ചു ശാസ്ത്രജ്ഞനാര്‌?

എഡ്വാര്‍ഡ്‌ ജെന്നര്‍

2. ലോകത്തിലെ ആദ്യത്തെ വാക്‌സിന്‍ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞനാര്‌?

എഡ്വാര്‍ഡ്‌ ജെന്നര്‍

3. ലോകത്തിലെ ആദ്യത്തെ വാക്‌സിന്‍ ഏത്‌ രോഗത്തിനെതിരെ ഉള്ളതായിരുന്നു?

വസൂരി

4. ‘രോഗപ്രതിരോധശാസ്ത്രത്തിന്റെ പിതാവ്‌” എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞനാര്‌?

എഡ്വാര്‍ഡ്‌ ജെന്നര്‍

5. ഭൂമുഖത്തുനിന്നും നിര്‍മാര്‍ജനം ചെയ്യപ്പെട്ടതായിലോകാരോഗ്യ സംഘടന 1979-ല്‍ പ്രഖ്യാപിച്ച രോഗമേത്‌?

വസൂരി

6. ‘മൈക്രോബയോളജിയുടെ പിതാവ്‌” എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞനാര്‌?

ലൂയി പാസ്ചര്‍ (ഫ്രാന്‍സ്‌)

7. പേവിഷബാധ, ആന്ത്രാക്‌സ്‌ എന്നിവക്കെതിരെയുള്ള ആദ്യത്തെ ഫലപ്രദമായ വാക്‌സിനുകൾ കണ്ടുപിടിച്ചതാര്‌?

ലൂയി പാസ്ചര്‍

8. “ഒരുങ്ങിയ മനസ്സുകളെയേ അവസരം തുണയ്ക്കു” (Chance favors only the prepared mind) എന്ന പ്രസിദ്ധമായ വാക്യം ഏത്‌ ശാസ്ത്രജ്ഞന്റെതാണ്‌?

ലൂയി പാസ്ചര്‍

9. 1955-ല്‍ ആദ്യത്തെ പോളിയോ വാക്‌സിന്‍ വികസിപ്പിച്ചെടുത്ത അമേരിക്കന്‍ ശാസ്ത്രജ്ഞനാര്‌?

ജൊനാസ്‌ സാല്‍ക്ക്‌

10. വായിലൂടെ നല്‍കാനാവുന്ന പോളിയോ വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്‌ ആരാണ്‌?

ആല്‍ബര്‍ട്ട്‌ സാബിന്‍




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.