സസ്യഹോർമോണുകൾ Part 3

psc

1. പഴവർഗങ്ങളിൽ ഒരേസമയം വിളവെടുപ്പ് നടത്താൻ കൃത്രിമമായി ഉപയോഗിക്കുന്ന ഹോർമോണേത്?

അബ്സെസിക്ക് ആസിഡ്

2. പൈനാപ്പിൾ ചെടികൾ ഒരേ സമയം പുഷ്പിക്കാനുപയോഗിക്കുന്ന എഥിലിന്റെ കുടുംബത്തിലുള്ള കൃത്രിമഹോർമോണേത്?

എഥിഫോൺ

3. മുന്തിരി, ആപ്പിൾ തുടങ്ങിയവയുടെ വലുപ്പം വർധിപ്പിക്കുക, മാർക്കറ്റിങ് സൗകര്യത്തിനായി ഫലങ്ങൾ പഴുക്കുന്നത് തടയുക എന്നിവയ്ക്ക് കൃത്രിമമായി ഉപയോഗിക്കുന്ന ഹോർമോണേത്?

ജിബ്ബർലിൻ

4. ഉള്ളികളും കിഴങ്ങുകളും മുളയ്ക്കാതെ സൂക്ഷിക്കാനായി തളിക്കുന്നത് ഏതു ഹോർമോണിന്റെ ലായനിയാണ്

ജിബ്ബറിലിൻ

5. നെല്ലും ഗോതമ്പും ഒടിഞ്ഞു വീഴുന്നത് തടയാൻ പാടങ്ങളിൽ ഉപയോഗിക്കുന്ന ഹോർമോൺ ലായനിയേത്?

ക്ലോർമെക്വാറ്റ് ക്ലോറൈഡ്

6. ഉരുളക്കിഴങ്ങിൽ മുകുളങ്ങൾ വളരുന്നത് തടയാനായി തളിക്കുന്ന ഹോർമോൺ സ്വഭാവമുള്ള ലായനിയേത്?

ഫിനൈൽ അസെറ്റിക്കാസിഡ്

7. ചെടികളുടെ കാണ്ഡത്തിൽ നിന്നും വേരുമുളപ്പിക്കാനായി ഏത് ഹോർമോൺ ലായനിയിലാണ് മുക്കി വയ്ക്കുന്നത്?

നാഫ്തലിൻ അസെറ്റിക്കാസിഡ്

8. കളനാശിനിയായി ഉപയോഗിക്കുന്ന കൃത്രിമഹോർമോൺ ഏത്?

2, 4-ഡി

9. കൃത്രിമമായി നിർമിക്കുന്ന ഏതു ഹോർമോണാണ് സസ്യങ്ങളിൽ പാർത്തനോകാർപിക്കു കാരണമാവുന്നത്?

ജിബ്ബർലിനുകൾ

10. റബ്ബറിൽ പാൽ ഉത്പാദനം വർധിപ്പിക്കാനുപയോഗിക്കുന്ന കൃത്രിമ ഹോർമോൺ ഏത്?

എഥിഫോൺ




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.