സസ്യഹോർമോണുകൾ Part 4
ഇരപിടിയൻ ചെടികൾ
1. ഇരപിടിയൻ ചെടികൾ കാണപ്പെടുന്ന പ്രദേശത്തെ മണ്ണിൽ വളരെ കുറവായി കാണപ്പെടുന്ന പ്രധാന സസ്യപോഷകമേത്?
നൈട്രജൻ
2. ഇരപിടിയൻ സസ്യങ്ങളെപ്പറ്റിയുള്ള ആദ്യ പ്രധാന പഠനമായ ‘ഇൻസെക്ടിവോറസ് പ്ലാന്റ്സ് (1875- ൽ പുറത്തിറങ്ങി) എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ കർത്താവാര്?
ചാൾസ് ഡാർവിൻ
3. ആട്ടിടയന്റെ മടിശ്ശീല’ എന്നറിയപ്പെടുന്ന ഇരപിടിയൻ സസ്യമേത്?
കാപ്സെല്ലാ ബെഴ്സ്സാപസ്റ്റോറിസ്
4. ചലനങ്ങളിലൂടെ ഇരകളെ പിടികൂടുന്ന സസ്യങ്ങളേവ?
ഡ്രാസിറ, ഡയോണിയ
5. ചെറുപ്രാണികളെ പിടികൂടാൻ കുടത്തിന്റെ ആകൃതിയിലുള്ള കെണിയൊരുക്കുന്ന ചെടിയേത്
നെപ്പന്തസ്
6. ‘പിച്ചർ പ്ലാന്റ്’ അഥവാ ‘കുടം ചെടി’ എന്നറിയപ്പെടുന്ന ഇര പിടിയൻ ചെടിയേത്
നെപ്പന്തസ്
7. ഇന്ത്യയിൽ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന ഇരപിടിയൻ ചെടിയേത്
നെപ്പന്തസ്
8. ‘സൺഡ്യൂ അഥവാ സൂര്യതുഷാരം’ എന്നറിയപ്പെടുന്ന ഇരപിടിയൻ ചെടിയേത്
ഡ്രോസിറ
9. ഹിമാലയൻ പ്രദേശത്ത് വ്യാപകമായുള്ള ഇരപിടിയൻ ചെടിയേത്
ബട്ടർവർട്ട്
10. പ്രാണികളെ പിടികൂടിയാൽ ചുരുങ്ങുകയും അവ ദഹിച്ചുകഴിഞ്ഞാൽ നിവരുകയും ചെയ്യുന്ന ഇലകളുള്ള ചെടിയേത്
ബട്ടർവർട്ട്
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.