ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ നാഴികക്കല്ലുകൾ Part 1
1. 1838-ൽ സ്ഥാപിതമായ, ആധുനിക ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ സംഘടന?
ലാൻഡ്ഹോൾഡേഴ്സ് അസോസിയേഷൻ
2. ഇന്ത്യൻ ബിസ്മാർക്ക് എന്നറിയപ്പെട്ട നേതാവ്
സർദാർ പട്ടേൽ
3. ആരാണ് 1784-ൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചത്?
വില്യം ജോൺസ്
4. മുഹമ്മദൻ ലിറ്റററി സൊസൈറ്റിയുടെ സ്ഥാപകനാര്?
നവാബ് അബ്ദുൾ ലത്തീഫ്
5. മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് സ്ഥാപിച്ചതാര്?
സയ്യദ് അഹമ്മദ് ഖാൻ
6. 1866-ൽ ഈസ്റ്റിന്ത്യാ അസോസിയേഷൻ സ്ഥാപിച്ചതാര്?
ദാദാഭായ് നവറോജി
7. 1888-ൽ ഇന്ത്യൻ പാട്രിയോട്ടിക് അസോസിയേഷൻ സ്ഥാപിച്ചതാര്?
സയ്യദ് അഹമ്മദ് ഖാൻ
8. 1906-ൽ മുസ്ലിം ലീഗ് സ്ഥാപിച്ചതാര്?
ആഗാ ഖാൻ
9. 1911-ൽ സോഷ്യൽ സർവീസ് ലീഗ് സ്ഥാപിച്ചതാര്?
എൻ. എം. ജോഷി
10.1918-ൽ ഇന്ത്യൻ ലിബറൽ ഫെഡറേഷൻ സ്ഥാപിച്ചത്?
സുരേന്ദ്രനാഥ് ബാനർജി
11. ഓൾ ഇന്ത്യ ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷൻ സ്ഥാപിച്ചതാര്?
ഡോ.അംബേദ്കർ
12. 1925-ൽ രാഷ്ട്രീയ സ്വയം സേവക് സംഘ് സ്ഥാപിച്ചതാര്?
ഹെഡ്ഗേവാർ
13. 1870-ൽ പൂന സാർവജനിക് സഭ സ്ഥാപിച്ചതാര്?
എം. ജി. റാനഡേ
14. 1875-ൽ ഇന്ത്യൻ ലീഗ് സ്ഥാപിച്ചതാര്?
ശിശിർകുമാർ ഘോഷ്
15. സെർവന്റ്സ് ഓഫ് ഗോഡ് അഥവാ ഖുദായ് ഖിദ്ഗാർ എന്ന സംഘടനയുടെ സ്ഥാപകൻ?
ഖാൻ അബ്ദുൾ ഗാഫർ ഖാൻ
16. ആനന്ദ മോഹൻ ബോസും സുരേന്ദ്രനാഥ് ബാനർജിയും ചേർന്ന് 1876-ൽ ആരംഭിച്ച പ്രസ്ഥാനം?
ഇന്ത്യൻ അസോസിയേഷൻ
17. 1884-ൽ ജി. ജി. അഗാർക്കർ, മഹാദേവ് ഗോവിന്ദ് റാനഡേ, വി. ജി. ചിപ് ലുങ്കാർ എന്നിവർ ചേർന്ന് ആരംഭിച്ച സംഘടന?
ഡെക്കാൺ എഡ്യുക്കേഷൻ സൊസൈറ്റി
18. 1938-ൽ ഭാരതീയ വിദ്യാഭവൻ സ്ഥാപിച്ചതാര്?
കെ. എം. മുൻഷി
19. രാമകൃഷ്ണമിഷൻ സ്ഥാപിച്ചതാര്?
സ്വാമി വിവേകാനന്ദൻ
20. ആരാണ് ആര്യസമാജം സ്ഥാപിച്ചത്?
ദയാനന്ദ് സരസ്വതി