ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ നാഴികക്കല്ലുകൾ Part 10

1. ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് സ്ഥാപിച്ചതാര്?

റാഷ് ബിഹാരി ബോസ്

2. 1907-ലെ സമ്മേളനത്തിൽ മിതവാദികളും തീവ്ര ദേശീയവാദികളും തമ്മിലുള്ള പ്രധാന അഭിപ്രായവ്യത്യാസം ഏത് കാര്യത്തിലായിരുന്നു?

സ്വരാജ്

3. ഇന്ത്യയിലെ ദാരിദ്യത്തെക്കുറിച്ച് ആദ്യമായി ശാസ്ത്രീയമായ കണക്കുകൂട്ടലുകൾ നടത്തിയ ദേശീയ പ്രസ്ഥാനത്തിന്റെ നേതാവ്?

ദാദാഭായ് നവറോജി

4. 1916 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും മുസ്ലീംലീഗിന്റെയും സംയുക്ത സമ്മേളനം നടന്ന സ്ഥലം?

ലക്നൗ

5. 1857-ലെ കലാപശേഷം നേപ്പാളിലേക്ക് കടന്നതാര്?

നാനാസാഹിബ്

6. 1940 മാർച്ച് 13 ന് ഉദ്ദംസിങ് ആരെയാണ് വധിച്ചത്?

മൈക്കൽ ഒ. ഡയർ

7. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം വ്യാപിക്കാത്ത പ്രദേശങ്ങൾ?

പഞ്ചാബ്, ബോംബ

8. ഇന്ത്യ വിടാനുള്ള ചരിത്രപരമായ പ്രഖ്യാപനം ക്ലമന്റ് ആറ്റ്‌ലി നടത്തിയത്?
1947 ഫെബ്രുവരി 20

9. അലിഗഢ് പ്രസ്ഥാനം സ്ഥാപിച്ചത്?

സർ സയ്യദ് അഹമ്മദ് ഖാൻ

10. സുഭാഷ് ചന്ദ്രബോസ് രൂപവത്കരിച്ച രാഷ്ട്രീയ പാർട്ടി

ഫോർവേഡ് ബ്ലോക്ക്

11. ഓൾ ഇന്ത്യ കിസാൻ സഭയുടെ ആദ്യ സമ്മേളന വേദി?

ലക്നൗ

12. ഏത് വർഷമാണ് ബാലഗംഗാധര തിലകനെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ബർമയിലേക്ക് നാടുകടത്തിയത്?

1908

13. ഏത് വർഷമാണ് റൗലറ്റ് ബിൽ അവതരിപ്പിച്ചത്?

1919

14. സംവാദ് കൗമുദി എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

രാജാറാം മോഹൻ റോയ്

15. അസ്പൃശ്യതയ്ക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യത്തെ ജാതി വിരുദ്ധ സമരം?

വൈക്കം സത്യാഗ്രഹം

16. ജീവിതത്തിന്റെ അവസാന നാളുകളിൽ ബുദ്ധമതം സ്വീകരിച്ച നേതാവ്?

ഡോ. അംബേദ്കർ

17. സൈമൺ കമ്മിഷനെ ഇന്ത്യക്കാർ ബഹിഷ്കരിക്കുവാൻ കാരണം?

ഇന്ത്യാക്കാരായ ആരും അതിൽ അംഗം അല്ലായിരുന്നു

18. മെക്കയിൽ ജനിച്ച സ്വാതന്ത്ര്യ സമരസേനാനി

അബുൾ കലാം ആസാദ്

19. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വധശിക്ഷയ്ക്ക് വിധേയനായ വ്യക്തി?

നാഥുറാം വിനായക് ഗോഡ്സെ

20.മുസ്ലീങ്ങൾക്ക് പ്രത്യേക നിയോജക മണ്ഡലങ്ങൾ ഏർപ്പെടുത്തിയ ബ്രിട്ടീഷ് ഭരണ പരിഷ്കരണം

മിന്റോ മോർലി നിയമം