ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ നാഴികക്കല്ലുകൾ Part 8
1. ദുർബലചിത്തനായ മിതവാദി എന്ന് കോൺഗ്രസിലെ തീവ്രദേശീയവാദത്തിന്റെ നേതാക്കൾ വിളിച്ചത് ആരെയാണ്?
ഗോപാലകൃഷ്ണ ഗോഖലെ
2. നെഹ്റു റിപ്പോർട്ടിനെ തള്ളിക്കളഞ്ഞുകൊണ്ട് 1929ൽ 14 പോയിന്റുകൾ മുന്നോട്ടുവച്ചത്?
മുഹമ്മദ് അലി ജിന്ന
3. ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നത്
എം. ഡി. ദേശായി
4. പ്രാദേശിക പത്രഭാഷാ നിയമം (വെർണക്കുലർ പ്രസ് ആക്ട്) പാസാക്കിയ വൈസ്രോയി
ലിട്ടൺ പ്രഭു
5. ഗീതാരഹസ്യം രചിച്ചത്?
ബാലഗംഗാധര തിലകൻ
6. ഏത് വൈസ്രോയിയുടെ കാലത്താണ് ഇൽബർട്ട് ബിൽ വിവാദം ഉണ്ടായത്?
റിപ്പൺ പ്രഭു
7. ധാക്ക അനുശീലൻ സമിതിയുടെ സ്ഥാപകൻ?
പുലിൻദാസ്
8. തിങ്കതിയ്യ സമ്പ്രദായവുമായി ബന്ധപ്പെട്ട പ്രക്ഷോഭം?
ചമ്പാരൻ
10. പത്താൻകാർക്കിടയിൽ ഖുദായ് ഖിത് മദ്ഗർ എന്ന സന്നദ്ധ സംഘടന രൂപവത്കരിച്ചതാര്?
ഖാൻ അബ്ദുൾ ഗാഫർ ഖാൻ
11. ഭഗത്സിങിനെ വധശിക്ഷയ്ക്ക് വിധിച്ചത് ഏത് കേസിലാണ്?
ലാഹോർ ഗൂഢാലോചന കേസ്
12. ഇന്ത്യയിൽ ഒരു പബ്ലിക് സർവീസ് കമ്മിഷൻ ആദ്യമായി നിയമിക്കപ്പെട്ടത് ഏത് നിയമം പ്രകാരമാണ് ?
1919-ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ നിയമം
13. ഏത് സംഭവത്തെയാണ് സുഭാഷ് ചന്ദ്രബോസ് ഒരു ദേശീയ ദുരന്തം എന്നു വിശേഷിപ്പിച്ചത്?
നിസ്സഹകരണ പ്രസ്ഥാനം പിൻവലിച്ചത്
14. മിത്രമേളയുടെ സംഘാടകൻ?
സവർക്കർ
15. ഗാന്ധിജി ദണ്ഡിയാത്ര ആരംഭിച്ച തീയതി?
1930 മാർച്ച് 12
16. ഇന്ത്യൻ ഇക്കണോമിക്സിന്റെയും പിതാവ് എന്നറിയപ്പെടുന്നത്?
ദാദാഭായ് നവറോജി
17. കസ്തൂർബ ഗാന്ധി അന്തരിച്ചത് എവിടെ തടവിലായിരിക്കുമ്പോഴാണ്?
ആഗാഖാൻ കൊട്ടാരം
18. 1919 ഏപ്രിൽ 13 ന്റെ പ്രാധാന്യം?
ജാലിയൻ വാലാബാഗ് കൂട്ടക്കൊല
19. ഗവർണർ ജനറൽ ഓഫ് ഇന്ത്യ എന്ന പേരിൽ അറിയപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥൻ എന്നു മുതലാണ് വൈസ്രോയിയായി അറിയപ്പെടാൻ തുടങ്ങിയത്?
1858 ഓഗസ്റ്റ് 2
20. കേരളത്തിൽ ക്വിറ്റിന്ത്യാ സമരത്തിന് നേതൃത്വം നൽകിയത്?
കെ. ബി. മേനോൻ