Confusing Facts: PSC Questions in Malayalam Part 10

ആധുനികഭാരതം

ഓള്‍ ഇന്ത്യ ട്രേഡ്‌ യൂണിയന്‍ കോണ്‍ഗ്രസ്‌ രൂപംകൊണ്ടത്‌ 1920-ല്‍ ആണ്‌. ഇന്ത്യന്‍ നാഷണല്‍ ട്രേഡ്‌ യൂണിയന്‍ കോണ്‍ഗ്രസ്‌ രൂപംകൊണ്ടത്‌ 1947-ല്‍ ആണ്‌.

സന്ന്യാസി കലാപവും തേഭാഗ കലാപവും നടന്നത്‌ ബംഗാളിലാണ്‌. കുക്കാ കലാപം നടന്നത്‌ പഞ്ചാബിലാണ്‌. മുണ്ടാ കലാപം നടന്നത്‌ ജാര്‍ഖണ്‍ഡിലാണ്‌.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 1907-ലെ സുറത്ത്‌ (ഗുജറാത്ത്‌) സമ്മേളനത്തില്‍ മിതദേശീയവാദികളെന്നും തീവ്രദേശീയവാദികളെന്നും രണ്ടായി പിളര്‍ന്നിരുന്നു. ഇവര്‍ വീണ്ടും ഒരുമിച്ചത്‌ 1916-ലെ ലക്നൌ സമ്മേളനത്തിലാണ്‌.

പോണ്ടിച്ചേരി സ്ഥാപിച്ചത്‌ ഫ്രാന്‍സിസ്‌ മാര്‍ട്ടിന്‍. മദ്രാസ്‌ നഗരത്തിന്റെ സ്ഥാപകന്‍ ഫ്രാന്‍സിസ്‌ ഡേ.

മുഹമ്മദന്‍ ലിറ്റററി സൊസൈറ്റിയുടെ സ്ഥാപകന്‍ നവാബ്‌ അബ്ദുള്‍ ലത്തീഫ്‌. മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളേജ്‌ സ്ഥാപിച്ചത്‌ സര്‍ സയ്യദ്‌ അഹമ്മദ്‌ഖാന്‍.

ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ വന്ദ്യവയോധിക എന്നറിയപ്പെട്ടത്‌ ആനി ബെസന്റ്‌ . ഇന്ത്യന്‍ വിപ്ലവത്തിന്റെ മാതാവ്‌ എന്നു വിളിച്ചത്‌ മാഡം ഭിക്കാജി കാമയെ ആണ്‌.

ഷഹിദ്-ഇ-അസം എന്നറിയപ്പെട്ടത്‌ ഭഗത്‌ സിങ്‌ ആണ്‌. ക്വായിദ്‌-ഇ-അസം എന്നറിയപ്പെട്ടത്‌ മുഹമ്മദ്‌ അലി ജിന്നയാണ്‌.

ബാല ഗംഗാധര തിലകന്‍ കേസരിപത്രം ആരംഭിച്ചത്‌ മറാഠിയിലും മറാത്ത എന്ന പത്രം ആരംഭിച്ചത്‌ ഇംഗ്ലീഷിലും ആണ്‌.

ഏഷ്യാറ്റിക്‌ സൊസൈറ്റി ഓഫ്‌ ബംഗാള്‍ സ്ഥാപിച്ചത്‌ വില്യം ജോണ്‍സ്‌. റോയല്‍ ഏഷ്യാറ്റിക്‌ സൊസൈറ്റി ഓഫ്‌ ബംഗാളിന്റെ സ്ഥാപകന്‍ വാറന്‍ ഹേസ്റ്റിങ്സ്‌.

ഗുരുദേവ എന്നറിയപ്പെട്ടത്‌ രബീന്ദ്രനാഥ്‌ ടാഗോര്‍. ഗുരുജി എന്നറിയപ്പെട്ടത്‌ എം.എസ്‌.ഗോല്‍വല്‍ക്കര്‍.

ലോകമാന്യ എന്നറിയപ്പെട്ടത്‌ ബാലഗംഗാധര തിലകന്‍. മഹാമന എന്നറിയപ്പെട്ടത്‌ മദന്‍മോഫന്‍ മാളവ്യ.

സ്വരാജ്‌ പാര്‍ട്ടി സ്ഥാപിച്ചത്‌ സി.ആര്‍.ദാസും മോത്തിലാല്‍ നെഹ്രുവും ചേര്‍ന്നാണ്‌. സ്വതന്ത്ര പാര്‍ട്ടിയുടെ സ്ഥാപകന്‍ സി.രാജഗോപാലാചാരി.