ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ നാഴികക്കല്ലുകൾ Part 7
1. കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെട്ടത്?
വി. ഒ. ചിദംബരം പിള്ള
2. 1913-ൽ അമേരിക്കൻ ഐക്യനാടുകളിൽ ഗദ്ദർ പാർട്ടി രൂപവത്കരിച്ചത്?
ലാലാ ഹർദയാൽ
3. മദ്രാസിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മൂന്നാം സമ്മേളനത്തിൽ എത്ര പ്രതിനിധികളാണ് പങ്കെടുത്തത്?
607
4. 1925-ൽ സ്വരാജ് പാർട്ടിക്കാർ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയുടെ അധ്യക്ഷനായി ആരെയാണ് തിരഞ്ഞെടുത്തത്?
വിഠൽ ഭായ് പട്ടേൽ
5. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടീഷ് സർക്കാർ നിയോഗിച്ച കമ്മിറ്റി?
ഹണ്ടർ കമ്മിറ്റി
6.ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സ്ഥാപിച്ചതാര്?
മദൻ മോഹൻ മാളവ്യ
7. രാജ്യദ്രോഹത്തിന്റെ ഫാക്ടറി എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ച സംഘടന ഏത്?
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
8. ആര്യ മഹിള സമാജം സ്ഥാപിച്ചതാര്?
പണ്ഡിത രമാഭായ്
9. ഐ.എൻ.എ.യുടെ നേതൃത്വത്തിൽ സുബാഷ് ചന്ദ്രബോസിനൊപ്പം സായുധ പോരാട്ടത്തിൽ സജീവമായി പങ്കെടുത്ത വനിത ആര്?
ക്യാപ്റ്റൻ ലക്ഷ്മി
10. 1904-ലെ ഇന്ത്യൻ യൂണിവേഴ്സിറ്റി ആക്ട് പാസാക്കിയത്
കഴ്സൺ പ്രഭു
11. പഞ്ചാബ് നാഷണൽ ബാങ്കിന്റെ സ്ഥാപകനായ സ്വാതന്ത്ര്യസമര സേനാനി
ലാലാ ലജ്പത്റായ്
12. രാഖി ബന്ധൻ ഏതുമായി ബന്ധപ്പെട്ടതായിരുന്നു?
സ്വദേശി പ്രസ്ഥാനം
13. 1935-ലെ നിയമത്തെ ശക്തമായ ബ്രേക്കുകളോടും കൂടിയതും എഞ്ചിൻ ഇല്ലാത്തതുമായ യന്ത്രം എന്നു വിശേഷിപ്പിച്ചത്
ജവാഹർലാൽ നെഹ്റു
14. ലാലാ ലജ്പത് റായി ആരംഭിച്ച ഇംഗ്ലിഷ് പ്രസിദ്ധീകരണമേത്?
ദി പീപ്പിൾ
15. കോമൺ വെലിന്റെ പത്രാധിപരായിരുന്നത്?
ആനി ബെസന്റ്
16. യങ് ബംഗാൾ മൂവ്മെന്റ് സ്ഥാപിക്കുന്നതിനു പിന്നിൽ പ്രവർത്തിച്ചത്?
ഹെന്റി ലൂയിസ് വിവിയൻ ഡെറോസിയോ
17. സി. രാജഗോപാലാചാരി 1925ൽ ഗാന്ധിയൻ ആശ്രമം സ്ഥാപിച്ചത് എവിടെ?
തിരുച്ചെങ്ങോട്
18. ഭിന്നിച്ച് ഭരിക്കുക എന്നത് ആരുടെ നയമായിരുന്നു?
ബ്രിട്ടീഷ്
19. കോൺഗ്രസ് ഖിലാഫത്ത് സ്വരാജ് പാർട്ടിയുടെ പ്രസിഡന്റായിരുന്നത്?
സി. ആർ. ദാസ്
20. 1857-ലെ വിപ്ലവത്തിന് ബറേലിയിൽ നേതൃത്വം നൽകിയത്?
ഖാൻ ബഹാദൂർ ഖാൻ