ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ നാഴികക്കല്ലുകൾ Part 2
1. ആധുനിക ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം നടത്തിയത്?
ചപേകർ സഹോദരൻമാർ
2. 1940-ൽ ആരംഭിച്ച വ്യക്തി സത്യാഗ്രഹത്തിലെ ആദ്യ സത്യാഗ്രഹി?
വിനോബാ ഭാവെ
3. മുസാഫർപൂരിലെ ജഡ്ജിയായിരുന്ന കിങ്ഫോർഡിനെ വകവരുത്തുന്നതിന് ആസൂത്രണം ചെയ്ത ഉദ്യമത്തിൽ ഖുദിറാം ബോസിന്റെ സഹപോരാളിയായിരുന്നത്?
പ്രഫുല്ല ചാകി
4. പബ്ലിക് സേഫ്റ്റി ബില്ലിനെതിരെ പ്രതിഷേധിക്കാൻ 1929-ൽ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബെറിഞ്ഞതാര്?
ഭഗത് സിങ്
5. ഏത് കേസുമായി ബന്ധപ്പെട്ടാണ് രാം പ്രസാദ് ബിസ്മിൽ തൂക്കിലേറ്റപ്പെട്ടത്?
കാക്കോറി ഗൂഢാലോചന കേസ്
6. ലാലാ ലജ്പത് റായിയുടെ മരണത്തിന് പ്രതികാരമായി സാൻഡേഴ്സിനെ വധിച്ചതാര്?
ഭഗത് സിങ്
7. ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ് എന്നു വിശേഷിപ്പിക്കപ്പെട്ടതാരാണ്?
മാഡം ഭിക്കാജി കാമ
8. ട്രേഡ് യൂണിയൻ കമ്യുണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട 31 നേതാക്കൾ അറസ്റ്റിലായത് ഏത് കേസുമായി ബന്ധപ്പെട്ടാണ്?
മീററ്റ് ഗൂഢാലോചന കേസ്
9. ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് പ്രതികാരം ചെയ്ത വിപ്ലവകാരി
ഉദ്ദം സിങ്
10. ഏത് കേസുമായി ബന്ധപ്പെട്ടാണ് അരവിന്ദഘോഷ് വിചാരണ നേരിട്ടത്?
അലിപ്പൂർ ഗൂഢാലോചന കേസ്
11. ചിറ്റഗോങ് ആയുധപ്പുര ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ?
സൂര്യ സെൻ
12. അലഹബാദിലെ ആൽഫ്രഡ് പാർക്കിൽ പൊലീസിനോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ചത്
ചന്ദ്രശേഖർ ആസാദ്
13. ഷഹീദ്-ഇ-ഹിന്ദ് എന്നറിയപ്പെട്ടതാര്?
ഭഗത് സിങ്
14. ബംഗാൾ ഗവർണറായിരുന്ന സ്റ്റാൻലി ജാക്സണിനെ സർവകലാശാലയുടെ ബിരുദദാനച്ചടങ്ങിൽ വധിക്കാൻ ശ്രമിച്ചത്?
ബിനാ ദാസ്
15. സൂര്യസെന്നിനെ തൂക്കിലേറ്റിയത് ഏത് വർഷമായിരുന്നു?
1934
16. സൂര്യസെന്നിന് ഒപ്പം തൂക്കിലേറ്റപ്പെട്ട വിപ്ലവകാരി?
താരകേശ്വർ ദസ്തിദാർ
17. ആരാണ് സൂര്യ സെന്നിനൊപ്പം വിചാരണ നേരിട്ട വനിത?
കൽപ്പന ദത്ത
18. ഇൻക്വിലാബ് സിന്ദാബാദ് എന്നത് ആദ്യമായി മുദ്രാവാക്യമായി ഉയർത്തിയ നേതാവ്?
ഭഗത് സിങ്
19. കാക്കോറി ഗൂഢാലോചനക്കേസിന് നിദാനമായ സംഭവം നടന്ന വർഷം
1925
20. എവിടെയാണ് ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ 1924ൽ രൂപവത്കൃതമായത്? .
കാൺപൂർ