ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ നാഴികക്കല്ലുകൾ Part 9
1. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിക്കുന്നതിന്വൈ സ്രോയിയുടെ എക്സിക്യുട്ടീവ് കൗൺസിലിൽ നിന്ന് രാജിവച്ചത്?
സി. ശങ്കരൻ നായർ
2. ബംഗാൾ വിഭജനം നിലവിൽ വന്നതെന്ന്?
1905 ഒക്ടോബർ 16
3. എന്തിന്റെ ഭാഗമായിട്ടാണ് ജാമിയ മിലിയ ഇസ്ലാമിയ ആരംഭിച്ചത്?
ഖിലാഫത്ത് – നിസ്സഹകരണ പ്രസ്ഥാനം
4. ഇന്ത്യൻ ഹോംറൂൾ പ്രസ്ഥാനത്തിന്റെ നേതാക്കൾ ഏത് രാജ്യത്തു നിന്നാണ് ഹോംറൂൾ പ്രസ്ഥാനത്തിന്റെ ആശയം കടം കൊണ്ടത്?
അയർലൻഡ്
5. 1875-ൽ മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് സ്ഥാപിച്ചത്?
സർ സയ്യദ് അഹമ്മദ് ഖാൻ
6. ഇന്ത്യൻ നാഷണൽ ആർമിയുടെ വനിതാ റെജിമെന്റിന്റെ തലപ്പത്ത് പ്രവർത്തിച്ചത് ?
ലക്ഷ്മി സെഹ്ഗാൾ
7. സുരേന്ദ്രനാഥ് ബാനർജി നേതൃത്വം നൽകിയ കോൺഗ്രസിനു മുമ്പുണ്ടായിരുന്ന സംഘടന?
ഇന്ത്യൻ അസോസിയേഷൻ
8. ദക്ഷിണേന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെട്ടത്?
ജി. സുബ്രമണ്യ അയ്യർ
9. ഓൾ ഇന്ത്യ മുസ്ലീം ലീഗ് രൂപം കൊണ്ട് തീയതി?
1906 ഡിസംബർ 30
10. ഇന്ത്യയുടെ ദേശീയ അദ്ധ്യാപകനായും ഗാന്ധിജിയുടെ ആത്മീയ പിൻഗാമിയായും കരുതപ്പെടുന്ന നേതാവ്?
ആചാര്യ വിനോബ ഭാവ
11. ഏത് സംഭവുമായി ബന്ധപ്പെട്ടാണ് മഹകവി രബീന്ദ്രനാഥ് ടാഗോർ സർ പദവി ഉപേക്ഷിച്ചത്?
ജാലിയൻവാലാബാഗ് കൂട്ടക്കൊല
12. ഇന്ത്യൻ മിററിന്റെ പത്രാധിപരായിരുന്നത്?
മൻമോഹൻ ഘോഷ്
13. 1914-ൽ സേവാ സമിതി സ്ഥാപിച്ചത്?
എച്ച്. എൻ. കുൻസ്രു
14. ഓൾ ഇന്ത്യ കിസാൻ സഭ രൂപം കൊണ്ട വർഷം?
1936
15. ബ്രിട്ടീഷ് സർക്കാരിന്റെ ഏത് നിയമമാണ് പ്രവിശ്യകളിൽ സ്വയം ഭരണം കൊണ്ടുവന്നത്?
1935-ലെ ഗവ. ഓഫ് ഇന്ത്യ നിയമം
16. ആദ്യത്തെ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം?
72
17. ഭഗത്സിങ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ തൂക്കിലേറ്റിയ തീയതി?
1931 മാർച്ച് 23
18. ആരുടെ അറസ്റ്റിൽ പ്രതിഷേധിക്കാനാണ് 1919 ഏപ്രിൽ 13ന് ജാലിയൻവാലാബാഗിൽ ജനങ്ങൾ തടിച്ചുകൂടിയത്?
സെയ്ഫുദ്ദീൻ കിച്ച, സത്യപാൽ
19. ക്വിറ്റിന്ത്യാ സമരകാലത്തെ കോൺഗ്രസ് പ്രസിഡന്റ്?
അബുൾ കലാം ആസാദ്
20. ഗദ്ദർ പാർട്ടിയുടെ ആസ്ഥാനമായിരുന്നത്?
സാൻഫ്രാൻസിസ്കോ