സസ്തനികൾ: പ്രധാന ചോദ്യങ്ങൾ Part 3
സസ്തനികളില്‍ ആനയെ ഉള്‍പ്പെടുത്തിയിരിക്കുന്ന ഓര്‍ഡര്‍ ഏത്?
എ) സെറ്റേറിയ
ബി) കയ്റോപ്റ്റിറ
സി) പ്രൊബോസിഡിയ
ഡി) റോഡെന്‍ഷിയ
ഉത്തരം: (സി)
ഏറ്റവും വലിയ ജീവിയായി കണക്കാക്കുന്ന സസ്തനി ഏത്?
എ) ആന
ബി) കാണ്ടാമൃഗം
സി) ഹിപ്പോപ്പൊട്ടാമസ്
ഡി) നീലത്തിമിംഗലം
ഉത്തരം: (ഡി)
ഇന്ത്യന്‍ ആന (ഏഷ്യന്‍ ആന) യുടെ ശാസ്ത്രീയനാമം എന്ത്?
എ) ലോക്സോഡോന്‍ഡ ആഫ്രിക്കാന
ബി) എലിഫസ് സൈക്ലോട്ടിസ്
സി) എലിഫസ് മാക്സിമസ്
ഡി) അര്‍സസ് ആര്‍ക്ടോസ്
ഉത്തരം: (സി)
ആണ്‍കുതിരയും പെണ്‍കഴുതയും കൂടിയുള്ള സങ്കരജീവി അറിയപ്പെടുന്ന പേര്‍?
എ) കോവര്‍ കഴുത
ബി) ഹിന്നി
സി) സ്റ്റാലിന്‍
ഡി) ഡോളി
ഉത്തരം: (ബി)
ഇന്ത്യയില്‍ കാണ്ടാമൃഗത്തിനെ സംരക്ഷിക്കുന്ന നാഷണല്‍ പാര്‍ക്ക് ഏത്?
എ) ജിംകോര്‍ബറ്റ്
ബി) കാന്‍ഹ
സി) ബന്ദിപ്പൂര്‍
ഡി) കാസിരംഗ
ഉത്തരം: (ഡി)
ശരീരത്തില്‍ ശല്‍ക്കങ്ങളുള്ളതും മുട്ടയിടുന്നതുമായ സസ്തനികളെ ഏത് വിഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു?
എ) മെറ്റാതീരിയ
ബി) പ്രൊട്ടോതീരിയ
സി) യുതീരിയ
ഡി) പ്രൈമേറ്റ
ഉത്തരം: (ബി)
കുഞ്ഞുങ്ങളെ സഞ്ചിയിലാക്കി വളര്‍ത്തുന്ന സസ്തനികള്‍ ഉള്‍പ്പെടുന്ന വിഭാഗമേത്?
എ) യൂതീരിയ
ബി) പ്രൊട്ടോതീരിയ
സി) മെറ്റാതീരിയ
ഡി) പ്രൈമേറ്റ
ഉത്തരം: (സി)
സസ്‌തനികളില്‍ ആര്‍ട്ടിയോഡാക്റ്റൈല എന്നത് അയവെട്ടുന്ന മൃഗങ്ങള്‍ ഉള്‍പ്പെടുന്ന ഓര്‍ഡറാണ്. ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള അയവെട്ടാത്ത മൃഗമേത്?
എ) ഒട്ടകം
ബി) ജിറാഫ്
സി) സീബ്ര
ഡി) പന്നി
ഉത്തരം: (ഡി)
ബോവൈന്‍ (Bovine) എന്ന പദം ഏത് ഓര്‍ഡറിലെ സസ്തനികളെ വിശേഷിപ്പിക്കുന്നതാണ്?
എ) പെരിസ്സോഡാക്റ്റൈല
ബി) ആര്‍ട്ടിയോഡാക്റ്റൈല
സി) പ്രൊബോസിഡിയ
ഡി) സെറ്റാസിയ
ഉത്തരം: (ബി)
“നദിയിലെ കുതിര” എന്ന് വിശേഷിപ്പിക്കുന്ന സസ്തനി ഏത്?
എ) കഴുത
ബി) കാണ്ടാമൃഗം
സി) ഹിപ്പോപ്പൊട്ടാമസ്
ഡി) നീര്‍കുതിര
ഉത്തരം: (സി)
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.