സസ്തനികൾ: പ്രധാന ചോദ്യങ്ങൾ Part 1

സസ്തനികൾ

നട്ടെല്ലുള്ള ജീവികളില്‍ ഏറ്റവും ഉന്നത ശ്രേണിയിലുള്ള വിഭാഗം?
എ) സസ്തനികള്‍
ബി) ഉരഗങ്ങള്‍
സി) ഉഭയജീവികള്‍
ഡി) പക്ഷികള്‍
ഉത്തരം: (എ)

സസ്തനികളെക്കുറിച്ച്‌ പഠിക്കുന്ന ശാസ്ത്രശാഖ ഏത്‌?
എ) മിര്‍മിക്കോളജി
ബി) മമ്മോളജി
സി) പാലിനോളജി
ഡി) മാമ്മലോളജി
ഉത്തരം: (ബി)

സസ്തനികള്‍ ഏത്‌ ജീവി വിഭാഗത്തില്‍നിന്ന്‌ ഉദ്ഭവിച്ചുണ്ടായത്‌ എന്നാണ്‌ വിശ്ചസിക്കപ്പെടുന്നത്‌?
എ) പക്ഷികള്‍
ബി) മത്സ്യങ്ങള്‍
സി) ഉരഗങ്ങള്‍
ഡി) ഉഭയജീവികള്‍
ഉത്തരം: (സി)

സസ്തനികള്‍ ശരീരം ആവരണംചെയ്യപ്പെട്ടിട്ടുള്ള രോമങ്ങള്‍ നിര്‍മ്മിക്കപ്പെട്ട മാംസ്യം ഏത്‌?
എ) ജെലാറ്റിന്‍
ബി) കൈനറ്റിന്‍
സി) കെരാറ്റിന്‍
ഡി) കരോട്ടിന്‍
ഉത്തരം: (സി)

സസ്തനികളുടെ കഴുത്തില്‍ കാണപ്പെടുന്ന കശേരുക്കളുടെ എണ്ണം എത്ര?
എ) 5
ബി) 6
സി) 7
ഡി) 8
ഉത്തരം: (സി)

സസ്തനികള്‍ക്കുപുറമെ ഹൃദയത്തിന്‌ നാല് അറകളുള്ള മറ്റൊരു ജീവി വിഭാഗം ഏത്‌?
എ) മത്സ്യങ്ങള്‍
ബി) ഉരഗങ്ങള്‍
സി) ഉഭയജീവികള്‍
ഡി) പക്ഷികള്‍
ഉത്തരം: (ഡി)

സസ്തനികള്‍ക്കുപുറമെ ഉഷ്ണ രക്തമുള്ള ജീവി വിഭാഗം ഏത്‌?
എ) പക്ഷികള്‍
ബി) ഉഭയജീവികള്‍
സി) ഉരഗങ്ങള്‍
ഡി) മത്സ്യങ്ങള്‍
ഉത്തരം: (എ)

സസ്തനികളെ പരിണാമത്തില്‍ ഉരഗങ്ങളുമായി സംയോജിപ്പിക്കുന്ന വിഭാഗം ഏത്‌?
എ) തീരിയ
ബി) പ്രൊട്ടോതീരിയ
സി) മെറ്റാതീരിയ
ഡി) യുതീരിയ
ഉത്തരം: (ബി)

മുട്ടയിടുന്ന സസ്തനികള്‍ ഉള്‍പ്പെടുന്ന വിഭാഗം ഏത്‌?
എ) പ്രൊട്ടോതീരിയ
ബി) മെറ്റാതീരിയപ്രൊട്ടോ
സി) തീരിയ
ഡി) യുതീരിയ
ഉത്തരം: (എ)

വിഷഗന്ഥിയുള്ള ഏക സസ്തനിയായി അറിയപ്പെടുന്നത്‌ ഏത്‌?
എ) എക്കിഡ്ന
ബി) പ്ലാറ്റിപ്പസ്‌
സി) വാല്‍റസ്‌
ഡി) സീല്‍
ഉത്തരം: (ബി)




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.