സസ്തനികൾ: പ്രധാന ചോദ്യങ്ങൾ Part 2
പറക്കുന്ന സസ്തനികളെ ഉള്‍പ്പെടുത്തിയിരിക്കുന്ന വിഭാഗം ഏത്?
എ) സെറ്റേറിയ
ബി) കയ്റോപ്റ്റിറ
സി) റോഡെന്‍ഷിയ
ഡി) പ്രൈമേറ്റ
ഉത്തരം: (ബി)
സസ്തനികളിലെ ഏറ്റവും അധികം ജീവികളെ ഉള്‍ക്കൊള്ളുന്ന ഓര്‍ഡര്‍ ഏത്?
എ) പ്രൈമേറ്റ
ബി) ലാഗോമോര്‍ഫ
സി) റോഡെന്‍ഷിയ
ഡി) കാര്‍ണിവോറ
ഉത്തരം: (സി)
മുയല്‍ ഉള്‍പ്പെടുന്ന സസ്തനി ഓര്‍ഡര്‍ ഏതാണ്?
എ) റോഡെന്‍ഷിയ
ബി) ലാഗോമോര്‍ഫ
സി) പ്രൊബോസിഡിയ
ഡി) കയ്റോപ്റ്റിറ
ഉത്തരം: (ബി)
സ്വന്തം വിസര്‍ജ്ജ്യം ഭക്ഷിക്കുന്ന ഏക സസ്തനി ഏത്?
എ) കഴുത
ബി) പന്നി
സി) മുയല്‍
ഡി) വവ്വാല്‍
ഉത്തരം: (സി)
പാമ്പുകളുടെ ജന്മശത്രു എന്നറിയപ്പെടുന്ന കീരി ഉള്‍പ്പെടുന്ന സസ്തനി ഓര്‍ഡര്‍ ഏത്?
എ) റോഡെന്‍ഷിയ
ബി) കയ്റോപ്റ്റിറ
സി) കാര്‍ണിവോറ
ഡി) പ്രൊബോസിഡിയ
ഉത്തരം: (സി)
സിംഹം, കടുവ എന്നീ സസ്തനികളുടെ ജനറിക് (ജീനസ്) നാമം ഏത്
എ) കാനിസ്
ബി) ഫെലിസ്
സി) പാന്തിറ
ഡി) അസിനോനിക്സ്
ഉത്തരം: (സി)
ഗുജറാത്തിലെ ഗീര്‍വനങ്ങളില്‍ കാണുന്ന സസ്തനി ഏത്?
എ) കടുവ
ബി) ആന
സി) സിംഹം
ഡി) കാണ്ടാമൃഗം
ഉത്തരം: (സി)
ഇന്ത്യയുടെ ദേശീയ മൃഗമായി അംഗീകരിച്ചിട്ടുള്ള സസ്‌തനി ഏത്?
എ) സിംഹം
ബി) കടുവ
സി) മാന്‍
ഡി) കുതിര
ഉത്തരം: (ബി)
നാല് കാലുള്ളതില്‍ ഏറ്റവും വേഗമേറിയ ജീവി ഏത്?
എ) മാന്‍
ബി) ഒട്ടകം
സി) കുതിര
ഡി) ചീറ്റ
ഉത്തരം: (ഡി)
കഴുത്തില്‍ ആറ് കശേരുക്കള്‍ മാത്രം കാണപ്പെടുന്ന ഏക സസ്തനി ഏത്?
എ) ജിറാഫ്
ബി) തിമിംഗലം
സി) ആന
ഡി) കടല്‍പ്പശു
ഉത്തരം: (ഡി)
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.