ഇന്ത്യൻ നവോത്ഥാന നായകന്മാർ – പി.എസ്.സി. ചോദ്യോത്തരങ്ങള്‍ Part 3

psc

സ്വാമി വിവേകാനന്ദൻ

  • ജനനം: 1863 ജനുവരി 12
  • ജന്മസ്ഥലം: പശ്ചിമ ബംഗാൾ – കൊൽക്കത്ത
  • ആദ്യകാല നാമം: നരേന്ദ്രനാഥ് ദത്ത
  • മറ്റൊരു പേര്: വീരേശ്വർ ദത്ത
  • ഗുരു: ശ്രീരാമകൃഷ്ണ പരമഹംസൻ
  • ശിഷ്യ: സിസ്റ്റർ നിവേദിത
    (യഥാർത്ഥ നാമം – മാർഗരറ്റ് എലിസബത്ത് നോബിൾ)

പ്രധാന സംഭവങ്ങളും സംഘടനകളും

  • ചിക്കാഗോ സർവ്വമത സമ്മേളനം: 1893
  • സ്ഥാപിച്ച സംഘടന: രാമകൃഷ്ണ മിഷൻ
    • സ്ഥാപിതമായ തീയതി: 1897 മെയ് 1
  • രാമകൃഷ്ണ മിഷന്റെ വനിതാ വിഭാഗം: ശാരദാമഠം
  • ആസ്ഥാനം: ബേലൂർ മഠം
  • ന്യൂയോർക്കിൽ സ്ഥാപിച്ച സംഘടന:
    • വേദാന്ത സൊസൈറ്റി ഓഫ് ന്യൂയോർക്ക് – 1894

പ്രസിദ്ധീകരണങ്ങളും കൃതികളും

  • പ്രസിദ്ധീകരണങ്ങൾ:
    • പ്രബുദ്ധ ഭാരതം (ഇംഗ്ലീഷ്)
    • ഉദ്ബോധൻ (ബംഗാളി)
  • പ്രധാന കൃതികൾ:
    1. കർമ്മയോഗ
    2. വർത്തമാന ഭാരതം
    3. സംഗീത കൽപതരു

വിശേഷണങ്ങൾ

  • “ഇന്ത്യൻ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാവ്” – സുഭാഷ് ചന്ദ്രബോസ്
  • “ആധുനിക ഇന്ത്യയുടെ നിർമ്മാതാവ്” – സുഭാഷ് ചന്ദ്രബോസ്
  • “ചക്രവാത സദൃശനായ ഹിന്ദു” – അമേരിക്കൻ ജനത

പ്രചോദനങ്ങൾ നൽകിയ വ്യക്തികൾ

  • ജംഷഡ്ജി ടാറ്റയ്ക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് സ്ഥാപിക്കാൻ പ്രചോദനം നൽകി
  • ഡോ. പൽപുവിന് SNDP യോഗം സ്ഥാപിക്കാൻ മാർഗനിർദ്ദേശം നൽകി
  • ഡോ. സർവേപ്പള്ളി രാധാകൃഷ്ണനെ തത്വചിന്തയിൽ ബിരുദാനന്തര ബിരുദം നേടാൻ പ്രേരിപ്പിച്ചു

പ്രശസ്ത വാചകങ്ങൾ

  • “അന്യർക്കായി ജീവിക്കുന്നവരാണ് യഥാർത്ഥത്തിൽ ജീവിക്കുന്നത്; മറ്റുള്ളവർ ജീവിച്ചിരിക്കുമ്പോഴും മരിച്ചവരാണ്.”
  • “ഭാരതീയനാണെന്നതിൽ അഭിമാനിക്കുക; ഞാനൊരു ഭാരതീയനാണെന്നും ഓരോ ഭാരതീയനും എന്റെ സഹോദരനാണെന്നും അഭിമാനത്തോടെ പ്രഖ്യാപിക്കുക.”
  • “പട്ടിണിയിലിരിക്കുന്നവനോട് മതത്തെപ്പറ്റി സംസാരിക്കുന്നത് അവനെ അപമാനിക്കുന്നതിന് തുല്യമാണ്.”
  • “സ്വർഗത്തിലേക്കുള്ള എളുപ്പവഴി ഫുട്ബോൾ കളിയാണ്.”
  • “ഇരുമ്പിന്റെ മാംസപേശികളും ഉരുക്കിന്റെ ഞരമ്പുകളുമാണ് നമ്മുടെ നാടിന് ആവശ്യം.”
  • “ഒരു സംഘടനയുടെ ശക്തിയുടെ രഹസ്യം അച്ചടക്കത്തിലാണ്.”
  • “ദരിദ്രരോടു അനുതാപമുള്ളവനെ ഞാൻ മഹാത്മാവെന്ന് വിളിക്കും; മറിച്ചുള്ളവരെ ദുരാത്മാവെന്നും.”
  • “ധനവും പദവിയും അധികാരവുമല്ല ആവശ്യം – വിവേകമാണ്.”
  • “ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യവരാൽ നിബോധത.”

മറ്റ് പ്രധാന വസ്തുതകൾ

  • മരണം: 1902 ജൂലൈ 4
  • മരണസ്ഥലം: ബേലൂർ മഠം
  • യുവജന ദിനം: ജനുവരി 12
  • കേരളത്തെ “ഭ്രാന്താലയം” എന്നു വിശേഷിപ്പിച്ചു
  • വിവേകാനന്ദ പ്രതിമ: കന്യാകുമാരി
  • ശ്രീരാമകൃഷ്ണ പരമഹംസന്റെ യഥാർത്ഥ നാമം – ഗദാധർ ചാറ്റർജി
  • 1899-ലെ പാരിസ് മത സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യൻ നേതാവ് – സ്വാമി വിവേകാനന്ദൻ
  • ചിക്കാഗോ സർവ്വമത സമ്മേളനത്തിൽ വിവേകാനന്ദനോടൊപ്പം പങ്കെടുത്ത മലയാളി – രാജാ രവിവർമ്മ




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.