ഇന്ത്യൻ നവോത്ഥാന നായകന്മാർ – പി.എസ്.സി. ചോദ്യോത്തരങ്ങള്‍ Part 1

psc

രാജാറാം മോഹൻ റോയ്

  • ജനനം: 1772 മെയ് 22
  • ജന്മസ്ഥലം: ബംഗാളിലെ രാധാനഗർ
  • മാതാപിതാക്കൾ: രാമാകാന്ത റോയി, താരിണി ദേവി
  • ഭാര്യ: ഉമാദേവി
  • ആദ്യ സംഘടന: ആത്മീയ സഭ (1815)
    (ഇന്ത്യയിലെ ആദ്യ മതപരിഷ്കരണ പ്രസ്ഥാനം)
  • പത്രങ്ങൾ:
    • സംവാദ് കൗമുദി (ബംഗാളി) – 1821
    • മിറാത്ത്-ഉൽ-അക്ബർ (പേർഷ്യൻ) – 1822
  • പ്രധാന കൃതികൾ:
    • ജീസസിന്റെ കല്പനകൾ
    • തുഹ്ഫത്ത്-ഉൽ-മുവാഹിദ്ദീൻ (Gift to Monotheists)
  • സ്ഥാപിച്ച കോളേജ്: വേദാന്ത കോളേജ്, കൊൽക്കത്ത – 1825
  • പ്രധാന സംഘടന: ബ്രഹ്മസമാജം – 1828 ഓഗസ്റ്റ് 20
    • ആദ്യകാല നാമം: ബ്രഹ്മസഭ
  • ബ്രഹ്മസമാജം രണ്ടായി പിരിഞ്ഞത്: 1866
    • ആദി ബ്രഹ്മസമാജം – ദേവേന്ദ്രനാഥ ടാഗോർ
    • ഭാരതീയ ബ്രഹ്മസമാജം – കേശവചന്ദ്ര സെൻ
  • സാധാരണ ബ്രഹ്മസമാജം രൂപപ്പെട്ടത്: 1878
    • നേതാക്കൾ: ആനന്ദമോഹൻ ബോസ്, ശിവാനന്ദ ശാസ്ത്രികൾ
  • സതി നിരോധിച്ചത്: 1829
    • ഗവർണർ ജനറൽ: വില്യം ബെന്റിക് പ്രഭു
  • മരണം: 1833
    • സ്ഥലം: ലണ്ടനിലെ ബ്രിസ്റ്റോൾ

രാജാറാം മോഹൻ റോയിയെ കുറിച്ചുള്ള മറ്റ് പ്രധാന വസ്തുതകൾ

  • റാം മോഹൻ റോയിക്ക് “രാജാറാം” എന്ന ബിരുദം നൽകിയത് – അക്ബർഷാ II
  • ഭാരതത്തിലെ ഭാഷാപത്രപ്രവർത്തനത്തിന്റെ പിതാവ്
  • ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്
  • കേരള ബ്രഹ്മസമാജം ആരംഭിച്ചത് – അയ്യത്താൻ ഗോപാലൻ (1898)
  • ഇന്ത്യക്കാർക്ക് സർക്കാർ കാര്യങ്ങളിൽ പങ്കാളിത്തം നൽകണമെന്ന് ആവശ്യപ്പെട്ട് ഇംഗ്ലണ്ടിൽ ചക്രവർത്തിയെ കണ്ടു
  • കടൽമാർഗം യൂറോപ്പിലേക്ക് പോയ ആദ്യ ഇന്ത്യക്കാരൻ
  • ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉദ്യോഗസ്ഥനായിരുന്ന സാമൂഹിക പരിഷ്കർത്താവ്
  • ബ്രഹ്മസഭ → ബ്രഹ്മസമാജം ആയത് – 1830
  • ഹിന്ദു–മുസ്ലിം സംസ്കാരങ്ങളുടെ സംഗമഫലമായ വ്യക്തിത്വം
  • ഇന്ത്യയിൽ ആദ്യമായി ദേശീയ വിദ്യാഭ്യാസത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി
  • ഭഗവദ്ഗീത ബംഗാളി ഭാഷയിലേക്ക് വിവർത്തനം ചെയ്തു
  • മതങ്ങളെ താരതമ്യം ചെയ്ത് പഠിച്ച ആദ്യ അന്വേഷകൻ എന്ന് വിശേഷിപ്പിച്ചത് – മോണിയർ വില്യംസ്
  • വേദങ്ങൾ വിഗ്രഹാരാധനയെ അംഗീകരിക്കുന്നില്ലെന്ന് ആദ്യമായി വാദിച്ചു
  • ദേവേന്ദ്രനാഥ ടാഗോറിന്റെ തത്വബോധിനി സഭ വഴി രാജാറാം മോഹൻ റോയിയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.