കേരള നിയമസഭാ ചരിത്രത്തിലൂടെ ചോദ്യോത്തരങ്ങൾ Part 3

1. സര്‍ക്കാര്‍ ലോട്ടറി എന്ന ആശയം ഇന്ത്യയിലാദ്യമായി നടപ്പാക്കിയ മന്ത്രി ആരാണ്‌?

  • പി.കെ.കുഞ്ഞ്‌.

2. കേരള സംസ്ഥാനത്തെ ആദ്യത്തെ വനിതാമന്ത്രി ആരാണ്‌?

  • കെ.ആര്‍.ഗൗരിയമ്മ.

3. അവിശ്വാസത്തിലൂടെ പുറത്തായ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട കേരളീയനായ മന്ത്രി ആരാണ്‌?

  • അമ്പാട്ട് രാമുണ്ണി മേനോന്‍ (കൊച്ചി സംസ്ഥാനം)

4. കൊച്ചി മന്ത്രിസഭയില്‍ രണ്ടുപ്രാവശ്യം മന്ത്രിയായും തിരു-കൊച്ചിയിലെ ആദ്യത്തെ മന്ത്രിസഭയില്‍ അംഗവുമായിരുന്ന വ്യക്തി ആരായിരുന്നു?

  • സഹോദരന്‍ അയ്യപ്പന്‍ (1889-1968)

5. തിരു-കൊച്ചിയില്‍ പറവൂര്‍ ടി.കെ.നാരായണപിള്ളയുടെ മന്ത്രി സഭയില്‍ മന്ത്രിമാരുടെ എണ്ണം കൂടുതലാണെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ രാജിവച്ച വ്യക്തി ആരായിരുന്നു?

  • ഇ.ഇക്കണ്ട വാത്യര്‍( 1890-1977)

6. തിരു-കൊച്ചി സംസ്ഥാനത്തിന്റെ ആദ്യത്തെ വനിതാ മന്ത്രിയും സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സിന്റെ ആദ്യത്തെ വനിതാഅംഗവുമായിരുന്ന വ്യക്തി ആരായിരുന്നു.

  • ആനി മസ്ക്രിന്‍(1902-1963)

7. ശ്രീമൂലം തിരുനാളിന്റെ ഭരണകാലത്ത്‌ എന്ത്‌ അടിസ്ഥാനത്തിലാണ്‌ ജനങ്ങള്‍ക്ക്‌ വോട്ടവകാശം നല്‍കിയിരുന്നത്‌?

  • അവര്‍ അടയ്ക്കുന്ന നികുതി തുകയുടെ അടിസ്ഥാനത്തില്‍.

8. മുന്‍ തിരുവിതാംകൂര്‍, തിരുക്കൊച്ചി, കേരളം എന്നീ സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിപദം അലങ്കരിച്ചിരുന്ന വ്യക്തിആരായിരുന്നു.

  • പട്ടം താണുപിള്ള.

9. 1942 ക്വിറ്റ്‌ ഇന്ത്യ സമരത്തില്‍ പങ്കെടുത്തതിന്‌ അറസ്റ്റു വരിച്ച, ജയില്‍ വാസമനുഭവിച്ചിരുന്ന കാലത്ത്‌ ജയിലില്‍ ദേശീയപതാക ഉയര്‍ത്താന്‍ ശ്രമിച്ചതിന്‌ മൃഗീമര്‍ദ്ദനത്തിന്‌ വിധേയമായ ഒരു വ്യക്തി പില്‍ക്കാലത്ത്‌ കൊച്ചിയിലും തിരു-കൊച്ചിയിലും മന്ത്രിസഭാംഗവും തിരു-കൊച്ചിയില്‍ മുഖ്യമന്ത്രിയും ആയി. ആരായിരുന്നു ആ വ്യക്തി?

  • പനമ്പള്ളി ഗോവിന്ദമേനോന്‍.

10. കേരള നിയമസഭയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നത്‌ ആരായിരുന്നു?

  • ഇ.കെ. നായനാര്‍.



Leave a Reply

Your email address will not be published. Required fields are marked *