കേരള നിയമസഭാ ചരിത്രത്തിലൂടെ ചോദ്യോത്തരങ്ങൾ Part 5
1. കേരള നിയമസഭാസാമാജികന്‍മാരായിരുന്നവരില്‍ ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ രചിച്ച സാമാജികന്‍ ആരാണ്?
- വി.ആര്‍. കൃഷ്ണയ്യര്‍ (61 ഇംഗ്ലീഷ് കൃതികളും 3 മലയാള കൃതികളും രചിച്ചു).
2. കേരളത്തിലെ ഒരു മന്ത്രി സുപ്രീം കോടതിയില്‍ ജഡ്ജിയായും സേവനമനുഷ്ഠിച്ചിരുന്നു. ആരാണ് ആ വ്യക്തി?
- ജസ്റ്റിസ്.വി.ആര്‍.കൃഷ്ണയ്യര്‍.
3. കേന്ദ്ര ധനകാര്യ മന്ത്രിപദം വഹിച്ചിരുന്ന കേരളീയന്‍ആരാണ്?
- ജോണ്‍ മത്തായി (1949-മന്ത്രിയായി)
4. കേരള നിയമസഭയില്‍ ആദ്യമായി സ്പീക്കര്‍ പദവി വഹിച്ചത് ആരായിരുന്നു?
- ആര്‍.ശങ്കരനാരായണന്‍ തമ്പി (1957 ജൂലൈ 24 മുതല്‍ 1959 ജൂലൈ 31 വരെ)
5. കേരള നിയമസഭയിലെ രണ്ടാമത്തെ സ്പീക്കര്‍ ആരായിരുന്നു?
- കെ. എം. സീതിസാഹിബ് (1960 മാര്‍ച്ച് 12 മുതല്‍ 1961 ഏപ്രില്‍ 17 വരെ)
6. കേരള നിയമസഭയില്‍ ആദ്യമായി ആക്ടിംഗ് സ്പീക്കറായത് ഒരു വനിത ആയിരുന്നു. ആരായിരുന്നു ആ സാമാജിക?
- എ.നബീസത്ത് ബീവി (1961 ഏപ്രില്‍ 18 മുതല്‍ 1961 ജൂണ്‍ 8 വരെ)
7. കേരള നിയമസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കര്‍ ആരായിരുന്നു?
- കെ.ഒ.ഐഷാഭായി(1957 മെയ് 6 – 1959 ജൂലൈ 31)
8. ഇന്ത്യയിലാദ്യമായി തിരുവിതാംകൂറില്‍ ലെജിസ്സ്റേറ്റീവ് കൌണ്‍സില്‍ നിലവില്‍ വന്നത് എന്നായിരുന്നു?
- 1888
9. തിരുവിതാംകൂറിലെ നിയമസഭാ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത് ആരായിരുന്നു?
- ഇന്ത്യന്‍ വൈസ്രോയി വെല്ലിംഗ്ടണ്‍ പ്രഭു (1993 ഡിസംബര്‍)
10. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയുടെ കാലാവധി എത്ര ദിവസമായിരുന്നു?
- 847 ദിവസം.