ആറ്റവും ആറ്റത്തിന്റെ ഘടനയും – പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 10
1. ഒരു അർധചാലകത്തിൽ ചാലകത വർധിപ്പിക്കാൻ അതിന്റെ ക്രിസ്റ്റൽ ഘടനയില്‍ ഏതെങ്കിലും അപദ്രവ്യം കലർത്തുന്ന പ്രവര്‍ത്തനം?
ഡോപ്പിങ്.
2. ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്നതിനു കാർബണിന്റെ ഒരു ഐസോടോപ്പായ കാർബൺ–14 ഉപയോഗപ്പെടുത്തുന്നതിനു പറയുന്ന പേര്?
കാർബൺ ഡേറ്റിങ്
3. പരമാണു സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
ജോൺ ഡാൾട്ടൻ
4. കാർബണ്‍ ഡേറ്റിങ് ആദ്യമായി ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?
വില്ലാർഡ് ഫ്രാങ്ക് ലിബി.
5. ന്യൂക്ലിയസിനു ചുറ്റുമുള്ള ഇലക്ട്രോണുകളുടെ സഞ്ചാര പാതയാണ്?
ഓർബിറ്റ്.
6. കാഥോഡ് കിരണങ്ങളിൽ അടങ്ങിയിരിക്കുന്നത് ആറ്റത്തിൽ കാണപ്പെടുന്ന നെഗറ്റീവ് ചാർജുള്ള ഇലക്ട്രോണുകൾ ആണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ?
ജെ. ജെ. തോംസൺ
7. ഇലക്ട്രോണുകൾക്ക് കണികകളുടെയും തരംഗത്തിന്റെയും സ്വഭാവം ഒരേസമയം കാണിക്കുവാന്‍ കഴിയുമെന്ന് (ഇലക്ട്രോണിന്റെ ദ്വൈതസ്വഭാവം) കണ്ടെത്തിയത് ?
ലൂയിസ് ഡിബ്രോളി
8. നിലവിലുണ്ടായിരുന്ന 63 മൂലകങ്ങളെ ആറ്റോമിക മാസിന്റെ അടിസ്ഥാനത്തിൽ വർഗീകരിച്ച് 1869ൽ ആവര്‍ത്തന പട്ടിക പുറത്തിറക്കിയത്?
ഡിമിത്രി മെൻഡലിയേവ്
9. ആവർത്തന പട്ടികയുടെ പിതാവ് എന്നറിയപ്പെടുന്നത് ?
മെൻഡലിയേവ്
10. ആറ്റോമിക നമ്പറിന്റെ അടിസ്ഥാനത്തിൽ മൂലകങ്ങളെ ക്രമീകരിച്ചുകൊണ്ടുള്ള ആധുനിക ആവര്‍ത്തനപ്പട്ടികയ്ക്കു രൂപം നൽകിയത്?
മോസ്‌ലി
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.