കേരള നിയമസഭാ ചരിത്രത്തിലൂടെ ചോദ്യോത്തരങ്ങൾ Part 2
![](https://kpsc.gotmenow.com/wp-content/uploads/2024/12/43.webp)
1. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയുടെ കാലാവധി എത്ര ദിവസമായിരുന്നു?
- 847 ദിവസം.
2. നിയമസഭയില്‍ പ്രസംഗിച്ചു കൊണ്ടിരുന്നപ്പോള്‍ ഹൃദയസ്തംഭനം മൂലം നിര്യാതനായ കേരളമന്ത്രി ആരായിരുന്നു.?
- ധനകാര്യമന്ത്രിയായിരുന്ന കെ.ടി. ജോര്‍ജ് (1973 ഏപ്രില്‍ മൂന്നിന്)
3. കൊച്ചിയിലെ ആദ്യത്തെ ജനകീയ മന്ത്രിയായി 1938 ൽ സ്ഥാനമേറ്റ വ്യക്തി മന്ത്രിപദം രണ്ടുമാസക്കാലം വഹിച്ചശേഷം നിര്യാതനായി. ആരായിരുന്നു ആ വ്യക്തി?
- അമ്പാട്ട് ശിവരാമ മേനോന്‍.
4. തിരുവിതാംകൂറില്‍ പ്രായപൂര്‍ത്തി വോട്ടവകാശാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന നിയമസഭയ്ക്കും മന്ത്രിസഭയ്ക്കും അധികാരം ഏല്പിച്ചുകൊടുക്കാന്‍ തിരൂവിതാംകൂര്‍ മഹാരാജാവ് തയ്യാറാണെന്ന പ്രഖ്യാപനം
നടത്തിയത് എന്നായിരുന്നു?
- 1947 സെപ്റ്റംബര്‍.
5. വൈദ്യുതി ഗ്രാഫൈറ്റ് കേസില്‍ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് രാജിവച്ച കേരളമന്ത്രി ആരായിരുന്നു.
- ആര്‍.ബാലകൃഷ്ണപിള്ള.
6. 1957 സെപ്റ്റംബര്‍ 2 ന് വിദ്യാഭ്യാസബില്‍ അവതരിപ്പിച്ച വിദ്യാഭ്യാസ മന്ത്രി ആരായിരുന്നു?
- ജോസഫ് മുണ്ടശ്ശേരി.
7. കേരള കോണ്‍ഗ്രസ്സ് (ജെ) യിലെ അംഗമായിരുന്ന ഒരു നിയമസഭാംഗത്തിനെ 1990 ജനുവരി 15ന് കൂറുമാറ്റ നിരോധന നിയമമനുസരിച്ച് നിയമസഭാംഗത്വം റദ്ദാക്കി. ആരായിരുന്നു ആ നിയമസഭാംഗം?
- ആര്‍.ബാലകൃഷ്ണപിളള.
8. കേന്ദ്രത്തില്‍ വിദേശകാര്യമന്ത്രി ആയിരുന്ന കേരളീയ വനിത ആരായിരുന്നു.
- ലക്ഷ്മി.എന്‍.മേനോന്‍.
9. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നത് ആരായിരുന്നു.?
- സി.അച്യുതമേനോന്‍ (1913-1991)
10. കയ്യൂര്‍ കേസിലെമൂന്നാം പ്രതിയായിരിക്കുകയും, അവസാനത്തെ കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കപ്പെടുകയും പിന്നീട് കേരള മുഖ്യമന്ത്രിയാവുകയും ചെയ്‌തതാര്‍?
- ഇ.കെ. നായനാര്‍.