മത്സരപ്പരീക്ഷകളിലെ കേരളം Part 1

1. ഭാരതത്തിന്‍റെ വിദേശകാര്യവകുപ്പ് കെട്ടിപ്പടുക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച മലയാളി നയതന്ത്രജ്ഞന്‍?
കെ.പി.എസ്.മേനോന്‍

2.ഭാഷാദര്‍പ്പണം എന്ന ഗ്രന്ഥത്തിന്‍റെ കര്‍ത്താവ്?
ആറ്റൂര്‍ കൃഷ്ണപ്പിഷാരടി

3.ശ്രീനാരായണഗുരു അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിയ വര്‍ഷം?
1888

4.ചെമ്മീന്‍ സിനിമയുടെ സംവിധായകന്‍?
രാമു കാര്യാട്ട്

5. കേരളത്തില്‍ ഏറ്റവും കൂടുതല്‍കാലം ഡപ്യൂട്ടി സ്പീക്കറായത്?
ആര്‍.എസ്. ഉണ്ണി

6.കേരളത്തില്‍ വായനാവാരമായി ആഘോഷിക്കുന്നത്?
ജൂണ്‍ 19 -25

7.ബ്രിട്ടീഷ് മലബാര്‍ നിലവില്വന്നത് ഏത് വര്‍ഷത്തില്‍?
എ.ഡി.1793

8.ഭ്രാന്തന്‍ ചാന്നാന്‍ ഏത് കൃതിയിലെ കഥാപാത്രമാണ്?
മാര്‍ത്താണ്ഡവര്‍മ

9.ശ്രീനാരായണ ധര്‍മ പരിപാലനയോഗം സ്ഥാപിതമായ വര്‍ഷം?
1903

10.കേരളത്തില്‍ ഉപ്പു സത്യാഗ്രഹത്തിന്‍റെ(1930) പ്രധാന വേദിയായിരുന്നത്ത്?
പയ്യന്നൂർ

11.കോട്ടയം പട്ടണത്തിന്‍റെ സ്ഥാപകനായ വടക്കന്‍ ഡിവിഷന്‍റെ പേഷ്കാര്‍?
ടി രാമറാവു (1878)

12. ഭ്രാന്താലയം രചിച്ചത്?
കേശവദേവ്

13.ശ്രീശങ്കര സംസ്കൃത സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലര്‍?
ആര്‍.രാമചന്ദ്രന്‍ നായര്‍

14.കേരളത്തിലെ ആദ്യത്തെ കയര്‍ ഫാക്ടറിയായ ഡാറാസ് മെയില്‍ സ്ഥാപിച്ചത്?
ജെയിംസ് ഡാറ

15.ഇരവികുളം വന്യജീവി സങ്കേതത്തെ നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിച്ച വര്‍ഷം
1978