
കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമപദ്ധതികൾ Part 20
നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം : ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടികളെ സുരക്ഷിതമായി പാര്‍പ്പിക്കാന്‍ 13 ഷെല്‍ട്ടര്‍ ഹോമുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ്, തൃശൂര്‍ ജില്ലകളില്‍ ഷെല്‍ട്ടര്‍ ഹോമുകളുണ്ട്. നിര്‍ഭയ കേരളം – സുരക്ഷിത കേരളം : സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ആഭ്യന്തര വകുപ്പ് ആരംഭിച്ച പദ്ധതി. നിരാമയ ആരോഗ്യ ഇന്‍ഷുറന്‍സ് : ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധി വൈകല്യം തുടങ്ങിയ രോഗാവസ്ഥയിലുള്ളവര്‍ക്ക് ഒരു ലക്ഷം രൂപയുടെ കവറേജ് നല്‍കുന്ന…