കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമപദ്ധതികൾ Part 15

സാമൂഹ്യ ക്ഷേമപദ്ധതികൾ

സ്വാസ്ഥ്യം.
തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററും കുടുംബശ്രീയും സംയുക്തമായി നടത്തുന്ന ക്യാന്‍സര്‍ ബോധവല്‍ക്കരണ പ്രതിരോധ പദ്ധതി.

ഷീടാക്സി.
സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ജെന്റര്‍ പാര്‍ക്കിന്റെ സംരംഭമാണ്‌ ‘ഷീടാക്സി.സ്ത്രീയാത്രികർക്ക് വേണ്ടി സ്ത്രീകള്‍ ഓടിക്കുന്ന ടാക്സി സർവ്വീസ്.
യാത്രക്കാരില്‍ ഒരു സ്ത്രീയെങ്കിലും ഉണ്ടെങ്കിലേ ഷി ടാക്സിയുടെ സേവനം ലഭ്യമാവൂ.സ്ത്രീകള്‍ തന്നെ ടാക്സി സംരംഭകരാവുന്ന ഏക പദ്ധതിയാണ് ഷീ ടാക്സി.

അംഗന ശ്രീ.
വനിതകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിനായി ഉയര്‍ന്ന തോതില്‍ സബ്‌സിഡി നല്‍കി ഓട്ടോറിക്ഷ വിതരണം ചെയ്യുന്ന പദ്ധതിയാണ് അംഗനശ്രീ.

മീഡിയാശ്രീ: കുടുംബശ്രീ അംഗങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മാധ്യമ സംരംഭം. തിരഞ്ഞെടുത്ത അംഗങ്ങള്‍ക്ക്‌ ഇതിനായി പരിശീലനം നല്‍കി റിപ്പോര്‍ട്ടര്‍മാരായി നിയോഗിച്ചുകൊണ്ട്‌ വാര്‍ത്താ ക്രോഡീകരണം നടത്തുക എന്നതാണ്‌ ലക്ഷ്യം.

മെഡിസെപ്‌ : മെഡിക്കല്‍ ഇന്‍ഷുറന്‍സ്‌ ടു സ്റ്റേറ്റ്‌ ഗവണ്‍മെന്റ്‌ എംപ്ലോയീസ്‌ ആന്‍ഡ്‌ പെന്‍ഷനേഴ്‌സ്‌ എന്നാണ്‌ പൂര്‍ണ്ണരൂപം.

മൃതസഞ്ജീവനി : മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പദ്ധതി.

മംഗല്യ : വിധവകള്‍, വിവാഹമോചിതരായ സ്ത്രീകള്‍ എന്നിവര്‍ക്കുള്ള പുനര്‍ വിവാഹ ധനസഹായ പദ്ധതി.

മിഠായി : പതിനെട്ട്‌ വയസ്സിനു താഴെയുളള പ്രമേഹരോഗികളായ കൂട്ടികള്‍ക്കുള്ള സൌജന്യ ചികിത്സാ പദ്ധതി.

രക്ഷ : പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി പോലീസ്‌ തയ്യാറാക്കിയ മൊബൈല്‍ ആപ്‌. ഇതില്‍ എല്ലാ പോലീസ്‌ സ്റ്റേഷനിലും ഓഫീസര്‍മാരുടെ ഫോണ്‍, ഹെല്‍പ്‌ ലൈന്‍ നമ്പറുകള്‍, സ്ത്രീ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവ ഉണ്ടാകും.