കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമപദ്ധതികൾ Part 14

psc

കാരുണ്യാ ഡെപ്പോസിറ്റ് പദ്ധതി.
അനാഥരും,നിരാലംബരും, വികലാംഗരും, ശാരീരികവും മാനസികവുമായ അവശതയനുഭവിക്കുന്നവരുമായ കുട്ടികളുടെ സംരക്ഷണത്തിനുവേണ്ടി വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് പണം സ്വരൂപിക്കുന്നതിന് ആവിഷ്‌ക്കരിച്ച പദ്ധതി.

ശ്രുതിതരംഗം പദ്ധതി.
ബധിരരും മൂകരുമായ 13 വയസ്സ് വരെയുള്ള സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഇംപ്ലാന്റേഷന്‍ സര്‍ജറിയിലൂടെ ബധിരമൂകതയില്‍ നിന്ന് നിത്യമോചനം നല്‍കുന്ന പദ്ധതി.

സ്നേഹപൂർവ്വം.
അച്ഛനോ അമ്മയോ നഷ്ടമായ കുട്ടികളുടെ പഠനം നിര്‍ബാധം തുടരുന്നതിനായി ആവിഷ്കരിച്ച പദ്ധതി.

സമഗ്ര ആപ്ലിക്കേഷൻ.
സാമൂഹ്യക്ഷേമ പെന്‍ഷനുകളുടെ വിവരങ്ങള്‍ സ്മാര്‍ട്ട് മൊബൈല്‍ ഫോണിലൂടെ അറിയുന്ന സംവിധാനം.

ഉഷസ്.
കേരളത്തിൽ നഗരങ്ങളിലെ ചേരികളിൽ താമസിക്കുന്ന സാധാരണക്കാരുടെ ആരോഗ്യസംരക്ഷണത്തിനായുള്ള പദ്ധതി.

ബാലമുകുളം.
സ്കൂൾകുട്ടികൾക്കായി ആയുർവേദ വകുപ്പിന്റെ ആരോഗ്യപദ്ധതി.

യെസ് കേരള.
കോളജ് വിദ്യാർത്ഥികളുടെ നൈപുണ്യവികസനത്തിന്.

നിർഭയ പദ്ധതി.
സ്ത്രീകൾക്ക് നേരെ വർദ്ധിച്ച് വരുന്ന അതിക്രമങ്ങൾ തടയുക അതുവഴി കുറ്റകൃത്യങ്ങൾ കുറച്ച് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജനമൈത്രീ സുരക്ഷ പദ്ധതിയുടെ ഭാഗമായി വനിത സ്വയം പ്രതിരോധ പരിശീലന പരിപാടി.

ചിസ് പ്ലസ്.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്കായി കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ സംയുക്തമായി നടത്തുന്ന 70000 രൂപയുടെ സമാഗ്രആരോഗ്യ ഇൻഷുറൻസ് പദ്ധതി.