കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമപദ്ധതികൾ Part 13

psc

സനാഥബാല്യം.
കേരളത്തിലെ അംഗീകൃത അനാഥാലയങ്ങളിലെ കുട്ടികളെ ദത്തെടുക്കുന്നതിനായി സാമൂഹ്യ നീതി വകുപ്പ് നടപ്പാക്കിയ പദ്ധതി.

ഹരിതകേരളം.
മാലിന്യം സംസ്‌കരിക്കല്‍, കാര്‍ഷിക വികസനം, ജലവിഭവ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ ഊന്നല്‍ നല്‍കുന്ന പദ്ധതി.

ലൈഫ് മിഷൻ.
എല്ലാ ഭൂരഹിത-ഭവനരഹിത കുടുംബങ്ങള്‍ക്കും അഞ്ച് വര്‍ഷം കൊണ്ട് വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന പദ്ധതി.

സുകൃതം പദ്ധതി.
18 വയസിന് താഴെയുള്ള കുട്ടികളിലെ ക്യാൻസർ രോഗം ഭേദമാക്കാനാവശ്യമായ ചികിത്സാപദ്ധതി.

അമൃത്‌ പദ്ധതി.
30 വയസിൽ മുകളിലുള്ളവർക്ക് വരുന്ന ജീവിതശൈലി രോഗങ്ങൾക്ക് നൽകുന്ന ചികിത്സയും മരുന്നു സഹായവും.

മൃതസജ്ഞീവനി പദ്ധതി.
കേരള സർക്കാരിന്റെ അവയവദാനപദ്ധതി.

സ്‌നേഹസാന്ത്വനം പദ്ധതി.
കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കുവേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള വിപുലമായ സഹായങ്ങളടങ്ങിയ പദ്ധതി.

സ്‌നേഹസ്പര്‍ശം പദ്ധതി.
ചൂഷണത്തിന് വിധേയരായ അവിവാഹിതരായ അമ്മമാരായ സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപാ പ്രതിമാസം നല്‍കുന്ന പദ്ധതി.

ആശ്വാസ കിരണം പദ്ധതി.
രോഗികളെ പരിചരിക്കുന്ന ശാരീരിക-മാനസിക ബുദ്ധിമുട്ടുള്ള പരിചാരകര്‍ക്ക് പ്രതിമാസം 400/- രൂപാ ധനസഹായം നല്‍കിവരുന്ന പദ്ധതി.

വയോമിത്രം പദ്ധതി
65വയസ്സിനുമുകളില്‍ പ്രായമുള്ള വയോജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതി.




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.