കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമപദ്ധതികൾ Part 17

സാമൂഹ്യ ക്ഷേമപദ്ധതികൾ

വെര്‍ച്ചല്‍ ലൂപ്‌ പദ്ധതി : കവലകളില്‍ രഹസ്യക്യാമറകള്‍ സ്ഥാപിച്ച്‌ ഗതാഗത നിയമലംഘനങ്ങള്‍ പകര്‍ത്താനുള്ള കേരള ഗതാഗത വകുപ്പിന്റെ പദ്ധതി.

വാത്സല്യനിധി : നിര്‍ധനരായ പട്ടികജാതിദമ്പതികള്‍ക്കു ജനിക്കുന്ന പെണ്‍കുട്ടിയുടെ പേരില്‍ പട്ടികജാതി ക്ഷേമ വകുപ്പ്‌ 50,000 രൂപ എല്‍ഐസിയില്‍ നിക്ഷേപിക്കുന്നു. 18 വയസ്സ്‌ പൂര്‍ത്തിയാകുമ്പോള്‍ വിവാഹം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി പലിശ സഹിതം ഈ തുക ലഭിക്കുന്ന പദ്ധതി.

‘വീകാന്‍’ : സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ നടത്തുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി. പ്രവാസി മലയാളി ഫെഡറേഷന്റെ
സഹകരണത്തോടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ലഹരി വര്‍ജന മനോഭാവമുണ്ടാക്കുന്ന ന്യൂറോ ആന്‍ഡ്‌ മൈന്‍ഡ്‌ പവര്‍ പരിശീലനമാണ്‌ പരിപാടിയുടെ ലക്ഷ്യം

വി കെയര്‍ : വ്യക്തി, സന്നദ്ധസംഘടന, ഫൗണ്ടേഷന്‍ പൊതുമേഖല /കോര്‍പ്പറേറ്റ്‌/ സ്ഥാപനങ്ങളില്‍നിന്നു വിഭവസമാഹരണം നടത്തി സഹായമര്‍ഹിക്കുന്നവര്‍ക്കു നല്‍കുന്ന പദ്ധതി. സര്‍ക്കാര്‍, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, സാമൂഹിക രാഷ്ട്രീയ സംഘടനകള്‍, സന്നദ്ധ സേവകര്‍ എന്നിവയുടെ കൂട്ടായ്മയിലൂടെ സാമൂഹികാധിഷ്ഠിത പരിചരണ സേവന ശ്ൃംഖലയുണ്ടാക്കുകയാണ്‌ ലക്ഷ്യം.

വിശപ്പുരഹിതനഗരം: ദരിദ്രരായ നഗരവാസികള്‍ക്ക്‌ ഒരുനേരമെങ്കിലും ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതി.

വികലാംഗ സദനം : വികലാംഗരായവരെ സംരക്ഷിക്കുന്നതിനുള്ള സ്ഥാപനം. വനിതകള്‍ക്കായി തിരുവനന്തപുരത്തും എറണാകുളത്തും പുരുഷന്മാര്‍ക്കായി കോഴിക്കോട്ടും പ്രവര്‍ത്തിച്ചുവരുന്നു.

വികലാംഗ തൊഴില്‍ പരിശീലനക്ഷേനദ്ദം : 16 വയസ്സിനു മേലുള്ള വികലാംഗര്‍ക്ക്‌ ബുക്ക്‌ ബൈന്‍ഡിംഗ്‌, ടെയ്ലറിംഗ്‌, എംബ്രോയിഡറി, കമ്പ്യൂട്ടര്‍ എന്നിവയില്‍ പരിശീലനം നല്‍കുന്നു. തിരുവനന്തപുരത്തും കോഴിക്കോട്ടും സ്ഥാപനം പ്രവര്‍ത്തിക്കുന്നു.

വികലാംഗരായ വയോധികര്‍ക്കുള്ള ഹോം: 55 വയസ്സൂള്ള വികലാംഗരായ വയോധികര്‍ക്കാണു പ്രവേശനം. ആലപ്പുഴ, ഇടുക്കി, വയനാട്‌, പാലക്കാട്‌ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്നു.

വിമുക്തി : എക്സൈസ്‌ വകുപ്പിന്റെ ആഭിമുഖ്യത്തില്‍നടക്കുന്ന ലഹരി, മയക്കുമരുന്ന്‌ വര്‍ജന ബോധവത്കരണ പരിപാടി.