കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമപദ്ധതികൾ Part 16

സാമൂഹ്യ ക്ഷേമപദ്ധതികൾ

ലക്ഷം വീട് പദ്ധതി: കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ അര്‍ഹരായവര്‍ക്കു വീട് നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതി.

ലഹരിമുക്ത കേരളം : സംസ്ഥാന എക്സൈസ്‌ വകുപ്പ്‌, മറ്റ്‌ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ലഹരിവസ്തുക്കള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ പരിപാടി.

ലാഭപ്രഭ : കെഎസ്‌ഇബി ആവിഷ്കരിച്ചു നടപ്പിലാക്കിയ ഊര്‍ജ്ജ സംരക്ഷണ പരിപാടി. ഒരു ഫീഡറിനുകീഴിലെ വൈദ്യുത ഉപഭോഗം 10% കുറച്ചാല്‍ ആ പ്രദേശത്തെ ലോഡ്‌ ഷെഡ്ഢിങ്ങില്‍നിന്ന്‌ ഒഴിവാക്കുക എന്ന പദ്ധതി.

ലിപ്‌ : ജീവിതശൈലീ രോഗങ്ങളുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായി കുട്ടികള്‍ക്ക്‌ ബോധവത്ക്കരണം നല്‍കുന്നതിലേക്കായി വിവിധ വകുപ്പുകള്‍ സംയുക്തമായി ആരംഭിച്ച പദ്ധതി.

ലിംഗാവബോധ പരിപാടി: സ്ത്രീധനം, ലൈംഗിക പീഢനം, ഗാര്‍ഹികപീഢനം തുടങ്ങി സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ പ്രതിരോധിക്കുന്നതിനു നിയമോപദേശവും ബോധവല്‍ക്കരണവും നടത്തുകയാണ്‌ ലക്ഷ്യം.

ലൈഫ്‌ : കേരള സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി. ഭൂരഹിതര്‍ക്കും ഭവനരഹിതരായവര്‍ക്കും അഞ്ചുവര്‍ഷം കൊണ്ട്‌ ഏകദേശം 4.30 ലക്ഷം അടച്ചുറപ്പുളള വീട്‌ നിര്‍മ്മിച്ച് നല്‍കുകയാണ്‌ ലക്ഷ്യം.

വനശ്രീ : വനത്തെ ആശ്രയിച്ചു കഴിയുന്ന ജനസമൂഹങ്ങളുടെ കൂട്ടായ്മ ഉപയോഗിച്ച്‌ വനവിഭവങ്ങള്‍ സമാഹരിക്കുകയും വിപണനം ചെയ്യുകയും ലക്ഷ്യമിട്ടുള്ള പദ്ധതി.

വഴിയോരം : കേരളത്തിലെ റോഡ്‌, ജലഗതാഗത പാതയോരങ്ങള്‍ എന്നിവിടങ്ങളില്‍ വിശ്രമകേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിനുവേണ്ടി കേരള ടൂറിസം വകുപ്പ്‌ ആരംഭിച്ച പദ്ധതി.

വയോമിത്രം: വയോജനങ്ങളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമമാണ്‌ വയോമിത്രം പദ്ധതി. സാമൂഹികനീതിവകുപ്പാണ്‌ നടപ്പിലാക്കുന്നത്‌.

വയോമധുരം : ബി.പി.എല്‍. വിഭാഗക്കാരായ പ്രമേഹരോഗികളായ വയോധികര്‍ക്ക്‌ ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി നല്‍കുന്ന സാമൂഹികനീതി വകുപ്പിന്റെ പദ്ധതി.