കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമപദ്ധതികൾ Part 20

നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം : ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടികളെ സുരക്ഷിതമായി പാര്‍പ്പിക്കാന്‍ 13 ഷെല്‍ട്ടര്‍ ഹോമുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ്, തൃശൂര്‍ ജില്ലകളില്‍ ഷെല്‍ട്ടര്‍ ഹോമുകളുണ്ട്.
നിര്‍ഭയ കേരളം – സുരക്ഷിത കേരളം : സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ആഭ്യന്തര വകുപ്പ് ആരംഭിച്ച പദ്ധതി.
നിരാമയ ആരോഗ്യ ഇന്‍ഷുറന്‍സ് : ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധി വൈകല്യം തുടങ്ങിയ രോഗാവസ്ഥയിലുള്ളവര്‍ക്ക് ഒരു ലക്ഷം രൂപയുടെ കവറേജ് നല്‍കുന്ന ഇന്‍ഷുറന്‍സ് പദ്ധതി.
നിറവ് : വിത്തു മുതല്‍ വിപണി വരെ കാര്‍ഷിക അനുബന്ധ മേഖലകളുടെ സമഗ്ര വികസനത്തിനായി കൃഷി വകുപ്പ് നടപ്പിലാക്കിയ പദ്ധതി.
നോ യുവര്‍ ജുറിസ്ഡിക്ഷന്‍ : കേരള പോലീസിന്റെ ഈ മൊബൈല്‍ ആപ് വഴി ഏത് സ്റ്റേഷന്‍ പരിധിയിലാണ് ഉള്ളത് എന്നതു സംബന്ധിച്ച് ഒരാള്‍ക്ക് അറിയാനും അവരുമായി ബന്ധപ്പെടാനും കഴിയും.
നൈപുണ്യം : സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി – കോളേജ് തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനൊപ്പം എന്തെങ്കിലും തൊഴില്‍ പരിശീലനം നല്‍കുന്ന പദ്ധതി.
പാലിയേറ്റീവ് പ്രസ്ഥാനം : പ്രാദേശികതലത്തില്‍ സാധാരണക്കാരും ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും സാമൂഹിക – രാഷ്ട്രീയ പ്രവര്‍ത്തകരും ഒത്തുചേര്‍ന്ന് ശയ്യാവലംബരായി ജീവിതദുരിതമനുഭവിക്കുന്നവര്‍ക്ക് താങ്ങും തണലുമായി പ്രവര്‍ത്തിക്കുന്നതിന് രൂപം നല്‍കിയ പ്രസ്ഥാനം.
പാഥേയം : ഒരു നേരം വിശപ്പടക്കാന്‍ വഴിയില്ലാത്ത അശരണര്‍ക്ക് വീട്ടില്‍ പൊതിച്ചോര്‍ എത്തിക്കുന്ന പദ്ധതി. കുടുംബശ്രീയുമായി സഹകരിച്ച് തിരുവനന്തപുരം ജില്ലാ പഞ്ചായത്താണ് പദ്ധതി നടപ്പാക്കുന്നത്.
പഠനവീട് : സ്കൂള്‍തലത്തില്‍ പഠനം ഉപേക്ഷിക്കുന്ന ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനസൌകര്യം ഒരുക്കുന്നതിന് സര്‍വ്വ ശിക്ഷാ അഭിയാൻറെ നേതൃത്വത്തില്‍ ആവിഷ്കരിച്ച പദ്ധതി. ഇടുക്കി ജില്ലയിലെ മറയൂരില്‍ പദ്ധതിക്ക് തുടക്കമിട്ടു.
പിങ്ക് ബീറ്റ് : പൊതുഇടങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സമ്പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്ന പൊലീസ് സംവിധാനം. പ്രത്യേക പരിശീലനം നേടിയ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ തിരക്കേറിയ സമയങ്ങളില്‍ ബസ്, ബസ്സ്റ്റോപ്പ്, സ്‌കൂള്‍, കോളേജ് പരിസരങ്ങളില്‍ സഞ്ചരിച്ച് പ്രശ്നങ്ങളുണ്ടായാല്‍ നടപടിയെടുക്കുന്ന പദ്ധതി.