കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമപദ്ധതികൾ Part 11

സാമൂഹ്യ ക്ഷേമപദ്ധതികൾ

സുരക്ഷാ രഥം: (Self Contained Mobile Training Vehicle) ഫാക്ടറി തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ തൊഴിലാളികള്‍ക്ക്‌ അവരവരുടെ ജോലി സ്ഥലത്തെത്തി
ആരോഗ്യ വിഷയങ്ങളില്‍ വിവിധ പരിശീലനം നല്‍കിവരുന്നു.

സുരക്ഷിതാഹാരം – ആരോഗ്യത്തിനാധാരം: സുരക്ഷിതാഹാരത്തെക്കുറിച്ച്‌ കുട്ടികളെ ബോധവാന്മാരാക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ നടപ്പിലാക്കുന്ന പദ്ധതി.

സുവര്‍ണ കേരളം പദ്ധതി: നൂതനവും ആരോഗ്യകരവുമായ കൃഷിരീതിയിലൂടെ പച്ചക്കറിരംഗത്ത്‌ സ്വയംപര്യാപ്തത ലക്ഷ്യമാക്കി സഹകരണ വകുപ്പു നടപ്പാക്കുന്ന
പദ്ധതി.

സംരംഭകത്വ വികസന ക്ലബ്‌ (ഇഡി ക്ലബ്‌) : വിദ്യാര്‍ത്ഥികളിലും യുവാക്കളിലും സംരംഭകത്വ സ്വഭാവം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തിലാണ്‌ ഇഡി ക്ലബ്‌
(എന്റര്‍പ്രണര്‍ഷിപ്പ്‌ ഡെവലപ്മെന്റ്‌ ക്ലബ്‌) ആരംഭിച്ചത്‌.

സംഘകൃഷി : കൃഷി ചെയ്യാന്‍ താല്‍പര്യമുള്ള ഭൂരഹിതരായ അയല്‍ക്കൂട്ട കുടുംബങ്ങള്‍ക്കു സ്ഥലം പാട്ടത്തിനെടുത്ത്‌ കൃഷി ചെയ്യാനുള്ള അവസരം ഉണ്ടാക്കിയെടുക്കുക എന്നതാണ്‌ സംഘകൃഷിയുടെ ലക്ഷ്യം.

സ്വാസ്ഥ്യം : അര്‍ബുദം നേരത്തെ കണ്ടെത്തി തടയാനും ചികിത്സ ഉറപ്പാക്കാനുമുള്ള ബോധവത്ക്കരണ പരിപാടിയാണ്‌ സ്വാസ്ഥ്യം. കുടുംബശ്രീയും തിരുവനന്തപുരം ആര്‍സിസിയും സംയുക്തമായാണ്‌ പ്രവര്‍ത്തിക്കുന്നത്‌.

സ്വാശ്രയ : ഭിന്നശേഷിയോ, ബുദ്ധിവൈകല്യമോ ഉള്ള കുട്ടികളുടെ മാതാക്കള്‍ക്ക്‌ സ്വയംതൊഴില്‍ കണ്ടെത്തുന്നതിനുള്ള സാമൂഹികനീതി വകുപ്പിന്റെ ഒറ്റത്തവണ ധനസഹായ പദ്ധതി (35000/-)

സ്റ്റേറ്റ്‌ ഇന്‍ഷ്യേറ്റീവ് ഓണ്‍ ഡിസെബിലിറ്റീസ്‌: വൈകല്യം തടയല്‍, പ്രാരംഭ നിര്‍ണയം, വിദ്യാഭ്യാസം, തൊഴില്‍, പുനരധിവാസം എന്നിവ ലക്ഷ്യമാക്കിയുള്ള പരിപാടി. ജന്മനായുള്ള വൈകല്യം തടയാന്‍ കുട്ടികള്‍ക്ക്‌ സൌജന്യ എംഎംആര്‍ കുത്തിവെപ്പും കൌമാരക്കാര്‍ക്ക്‌ റുബെല്ലാ കുത്തിവെപ്പും നല്‍കുന്നു. വൈകല്യം നേരത്തെ കണ്ടെത്താന്‍ അങ്കണവാടിപ്രവര്‍ത്തകര്‍ക്ക്‌ പ്രത്യേക പരിശീലനം നല്‍കും.

സേഫ്‌ കിറ്റ്‌: ലൈംഗിക അതിക്രമത്തിന്‌ ഇരയാകുന്നവര്‍ക്ക്‌ ആവശ്യമായ മുഴുവന്‍ പരിശോധനകളും നടത്തി തെളിവിനുവേണ്ട സാമ്പിളുകള്‍ ശാസ്ത്രീയമായി ശേഖരിക്കുന്നതിന്‌ സേഫ്‌ കിറ്റ്‌ നടപ്പാക്കുന്നു. (SAFE (Sexual Assault Forensic Evidence) ആരോഗ്യവകുപ്പും ദേശീയ ആരോഗ്യ മിഷനും ചേര്‍ന്ന്‌ നടപ്പാക്കുന്ന പദ്ധതി ഇന്ത്യയില്‍ ഇതാദ്യമാണ്‌. ആദ്യഘട്ടമായി സംസ്ഥാനത്തെ മുഴുവന്‍ ഗൈനക്കോളജിസ്റ്റുമാര്‍ക്കും പരിശീലനം നല്‍കും.

സേവന : 1970 മുതലുള്ള ജനന-മരണ- വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി നല്‍കുന്ന തദ്ദേശസ്വയംഭരണ വകുപ്പിന്റെ പദ്ധതി.