കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമപദ്ധതികൾ Part 12

സാമൂഹ്യ ക്ഷേമപദ്ധതികൾ

സേവാഗ്രാം : ഗ്രാമീണര്‍ക്കു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ കൂടുതല്‍ അടുത്തു ലഭ്യമാക്കുന്നതിനുള്ള ജനസേവന കേന്ദ്രമാണ്‌ സേവാഗ്രാം.

ഹരിത കേരളം മിഷന്‍ : ശുചിത്വ-മാലിന്യ സംസ്കരണം. മണ്ണ്- ജലസംരക്ഷണം, ജൈവകൃഷിക്ക്‌ പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള കൃഷി വികസനം എന്നീ മൂന്ന്‌ മേഖലകള്‍ക്ക്‌ ഊന്നല്‍ നല്‍കിക്കൊണ്ട്‌ തദ്ദേശഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതി.

ഹരിതശ്രീ : ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന വനവല്‍ക്കരണ പദ്ധതി.

റസ്ക്യു ഹോം: അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും സമൂഹത്തില്‍ ഒറ്റപ്പെടുകയും ചെയ്യുന്ന സ്‌ത്രീകള്‍ക്കു സംരക്ഷണം നല്‍കി പുനരധിവസിപ്പിക്കുന്ന സ്ഥാപനങ്ങളാണ്‌ റെസ്ക്യു ഹോമുകള്‍. മലപ്പുറംജില്ലയിലെ തവനൂരില്‍ പ്രവര്‍ത്തിക്കുന്നു.

റീച്ച്‌ – (REACH – Resource Enhancement Academy for Career Hights) : സ്ത്രീകളുടെ തൊഴില്‍ മേഖലയിലെ ഉന്നമനത്തിനായി സര്‍ക്കാര്‍ മേഖലയിലുള്ള ഇന്ത്യയിലെ തന്നെ ആദ്യ ഫിനിഷിംഗ്‌ സ്‌കൂളാണ്‌ റീച്ച്‌. ഐഎസ്‌ഒ സര്‍ട്ടിഫിക്കേഷനുണ്ട്‌. പ്ലസ്ടു കഴിഞ്ഞ പെണ്‍കുട്ടികള്‍ക്കു പരിശീലനം നല്‍കി പ്ലേസ്മെന്റ്‌ ഉറപ്പാക്കുന്നു. തിരുവനന്തപുരത്തും കണ്ണൂര്‍ പിലാത്തറയിലുമാണ്‌ റീച്ച്‌ സ്ഥിതി ചെയ്യുന്നത്‌.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം: ഗുണമേന്‍മയുളള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന കാഴ്ചപ്പാടിനനുഗുണമായി സംസ്ഥാനത്തെ ആയിരം സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരമുള്ള മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്‌ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ നടപ്പിലാക്കിയ പദ്ധതി.

ഭൂമിക പദ്ധതി: ലിംഗപദവിയുമയി ബന്ധപ്പെട്ട അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് വൈദ്യസഹായവും,കൗൺസലിങ്ങും നൽകുന്നതിനുള്ള പദ്ധതി.

ഹമാരാ കാർഡ്: അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക് കേരളത്തിൽ നൽകുന്ന ആദ്യ ഔദ്യോഗിക രേഖ.

ആർദ്രം മിഷൻ: രോഗീസൗഹാര്‍ദപരമായ ഒരു സമീപനം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ലഭ്യമാക്കുന്ന പദ്ധതി.

മംഗല്ല്യ: വിധവകളുടെ പുനര്‍വിവാഹത്തിനുള്ള പദ്ധതി.