ലോക പ്രസിദ്ധരായ വനിതകൾ ചോദ്യോത്തരങ്ങൾ Part 10
1. ഇന്ത്യയുടെ വിദേശകാര്യ വക്താവായ ആദ്യ വനിതയാര്?
നിരുപമ റാവു
2. ആദ്യവനിതാ അഭിഭാഷകയാര്?
കൊര്‍ണേലിയ സൊറാബ്ജി
3. പുരുഷമേധാവിത്വത്തിന്റെ മുഖത്ത് വാതിൽ വലിച്ചടച്ച് സ്ത്രീസ്വാതന്ത്ര്യം പ്രഖ്യാപിച്ച ലോകത്ത ആദ്യത്തെ സ്ത്രീ കഥാപാത്രമാണ് നോറ. നോറ എന്ന കഥാപാത്രം കടന്നുവരുന്ന പ്രശസ്ത നാടകം?
എ ഡോൾസ് ഹൗസ്
4. “ആത്മകഥയ്ക്കൊരു ആമുഖം’ മലയാളത്തിലെ പ്രമുഖയായ ഒരു സാഹിത്യകാരിയുടെ ആത്മകഥയാണ്. ആരുടെ?
ലളിതാംബിക അന്തർജ്ജനം
5. മാൻ ബുക്കർ പുരസ്കാരം നേടിയ ആദ്യത്തെ വനിത?
ബെർനെസ് റൂബൻസ് (Bernice Rubens)
6. 1932ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചത് ഒരു വനിതക്കാണ്. ആരാണീ സാഹിത്യകാരി പുസ്തകമേത്?
പേൾ എസ്. ബക്ക്, ഗുഡ് എർത്ത്
7. സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ ആദ്യ വനിത
സെൽമ ലാഗലാഫ് (Selma Lagerlof)
8. താര ശങ്കർ ബാനർജിക്ക് ജ്ഞാനപീഠം പുരസ്കാരം നേടിക്കൊടുത്ത നോവൽ
ഗണദേവത
9. സംഗീത കലാനിധി പുരസ്കാരം നേടിയ ആദ്യത്തെ വനിത വയലനിസ്റ്റ്
അവർശാല കന്യകുമാരി (2016)
10. ചമേലി ദേവി അവാർഡ് ഏത് മേഖലയിൽ പ്രവർത്തിക്കുന്ന വനിതകളെ അംഗീകരിക്കാനാണ് ഏർപ്പെടുത്തിയിട്ടുള്ളത്?
പത്രപ്രവർത്തനം