ലോക പ്രസിദ്ധരായ വനിതകൾ ചോദ്യോത്തരങ്ങൾ Part 13

1. ഏറ്റവും ചെറിയ പ്രായത്തിൽ മുഖ്യമന്ത്രിയായ വനിത
- ജയലളിത
2. അർജുന അവാർഡ് നേടിയ ആദ്യ മലയാളി
- കെ. സി. ഏലമ്മ
3. ബഹിരാകാശസഞ്ചാരിയായ ആദ്യ ഇന്ത്യൻ വനിത
- കൽപന ചൗള
4. ഭാരതരത്നം ലഭിച്ച ആദ്യ സംഗീതജ്ഞ
- ഡോ. എം.എസ്. സുബ്ബലക്ഷ്മി
5. ശാസ്ത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ച ആദ്യ ഇന്ത്യൻ വനിത
- അസിമ ചാറ്റർജി
6. സംഘകാല സാഹിത്യത്തിലെ സ്ത്രീസാന്നിധ്യമായ ഔവ്വയാറിന്റെ പ്രധാന രചനകൾ
- നാറ്റിണൈയിലെ ഏഴുപാട്ടുകൾ, അകനാന്നൂറിലെ നാലു പാട്ടുകൾ, പുറനാന്നൂറിലെ മുപ്പത്തി മൂന്ന് പാട്ടുകൾ
7. പോപ്പ് സംഗീതത്തിന്റെ റാണി എന്നറിയപ്പെടുന്ന അമേരിക്കയിലെ പ്രശസ്ത ഗായിക
- മഡോണ
8. ചിലന്തി ശിൽപങ്ങൾക്ക് പേരുകേട്ട പ്രശസ്ത ഫ്രഞ്ച് കലാകാരി
- ലൂയിസ് ബുഷ് വ
9. 2001 ൽ രാജ്യം ഭാരതരത്നം നൽകി ആദരിച്ച ഇന്ത്യൻ സംഗീത പ്രതിഭ
- ലത മങ്കേഷ്കർ
10. രണ്ടു തവണ ബുക്കർ പ്രൈസ് നേടിയ ആദ്യ കനേഡിയൻ സാഹിത്യകാരി
- മാർഗരറ്റ് ആറ്റ് വുഡ്